Thursday December 08, 2016
Latest Updates

നീതിന്യായ യാത്രകള്‍ക്ക് വിലപിടിക്കുന്നു,ജില്ലാ കോടതിയുടെ യാത്രാപ്പടി ഒരു മില്ല്യന്‍ …..

നീതിന്യായ യാത്രകള്‍ക്ക് വിലപിടിക്കുന്നു,ജില്ലാ കോടതിയുടെ യാത്രാപ്പടി ഒരു മില്ല്യന്‍ …..

ഡബ്ലിന്‍ :അയര്‍ലണ്ടിലെ നീതിന്യായ ‘യാത്രകള്‍’ക്കും വില കൂടിയിരിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഒരു ജഡ്ജിക്ക് വേണ്ടി യാത്രയ്ക്കും താമസ സൗകര്യങ്ങള്‍ക്കുമായി ചിലവഴിക്കേണ്ടി വന്നത് 45,000 യൂറോ. ഡബ്ലിന്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജി യാത്രകള്‍ക്ക് ആകെ ചിലവായിരിക്കുന്ന തുക 1 മില്ല്യന്‍ യൂറോ മാത്രം ആണെന്നും പുതുതായി പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കി !

ഇതേ കാലയളവില്‍ തന്നെ ഒരു സര്‍ക്യൂട്ട കോടതി ജഡിജിയും 30,000യൂറോയോളം യാത്രാപ്പടി വാങ്ങിയിട്ടുണ്ടെന്നാണ് കണക്കുകളില്‍ തെളിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം യാത്രായ ചിലവിനായി മാത്രം ഡിസ്ട്രിക്ട് കോടതി 1 മില്ല്യന്‍ യൂറോ ചിലവഴിച്ചത് കോടതിയുടെ ചരിത്രത്തില്‍ തന്നെ ഒറ്റപ്പെട്ട ഒരു സംഭവമാണെന്നാണ് കോടതിയുടെ സേവനങ്ങളെ ഉള്‍ക്കൊള്ളിച്ചു നടത്തിയ പഠനം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ആറു വര്‍ഷത്തിലെ കൂടി കണക്കുകള്‍ പരിശോധിച്ചാല്‍ വളരെ കൂടിയ തോതിലുള്ള ചിലവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ളത്. മാത്രമല്ല ജഡ്ജിമാരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.

2008ല്‍ ഉള്ളതിനേക്കാള്‍ 30ശതമാനത്തോളം കുറഞ്ഞ വിലയാണ് സേവനങ്ങള്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതില്‍ 39ശതമാനം സേവിംഗ്‌സ് താമസസൗകര്യത്തിനും 10 ശതമാനം കുറവ് സര്‍ക്യൂട്ട്, ഡിസ്ട്രിക്ട് കോടതി ജഡ്ജിമാരുടെ യാത്രാ ചിലവുകളിലും വന്നിട്ടുമുണ്ട്.
ഇപ്പോള്‍ കോടതിയുടെ സേവനങ്ങളും ജഡ്ജിമാരുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഒരു കോടതി വക്താവ് വിശദീകരിച്ചു.

2006ല്‍ ഉണ്ടായിരുന്ന 131 ജഡ്ജിമാരുടെ സ്ഥാനത്ത് ഇപ്പോള്‍ 152ജഡ്ജിമാരാണ് ഉള്ളതെന്നും അപ്പോള്‍ ചിലവുകള്‍ വര്‍ദ്ധിക്കുക തന്നെയാണ് ചെയ്യുകയെന്നും വക്താവ് പറഞ്ഞു.

Scroll To Top