Saturday December 03, 2016
Latest Updates

നീണ്ട കഴുത്തുമായി ചൈനയില്‍ ഒരു ബാലന്‍

നീണ്ട കഴുത്തുമായി ചൈനയില്‍ ഒരു ബാലന്‍

ബെയ്ജിംങ്: നീണ്ട കഴുത്തുമായി ചൈനയില്‍ ഒരു ബാലന്‍. ബെയ് ജിങില്‍ കഴിയുന്ന ഫു വെങ് ഗുയി എന്ന 15 കാരനാണ് അസാധാരണമാം വിധം നീണ്ട കഴുത്തുമായി വേദനയാല്‍ പുളയുന്നത്. ഫ്യൂവിന്റെ കഴുത്തിന് പത്ത് ഇഞ്ച് നീളമാണുള്ളത്. സാധാരണ കഴുത്തിന് 7 ഇഞ്ച് നീളമാണ് വരാറ്. കഴുത്തിലെ ഞരമ്പുകളെ ഞെരുക്കുമ്പോള്‍ കൊടിയ വേദന അനുഭവപ്പെടാറുണ്ടെന്ന് ഫൂവിന്റെ പിതാവ് പറയുന്നു.

ഓപ്പറേഷനിലൂടെ ഈ ബാലന്റെ കഴുത്തിന്റെ നീളം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. 6 വയസുള്ളപ്പോള്‍ അസാധാരണമായ ചെസ്റ്റ് ഫ്രെയിമും കോന്‍ജെനിറ്റല്‍ സ്‌കോളിയോസിസും ഫൂവില്‍ കണ്ടെത്തിയിരുന്നു.

ഭ്രൂണം വികസിക്കുന്ന ആറുമാസത്തിനിടെ നട്ടെല്ല് വളരാത്തതിന്റെ ഭാഗമായി സംഭവിക്കുന്ന വൈകല്യമാണ് കോണ്‍ജെനിറ്റല്‍ സ്‌കോളിയോസിസ്. ഇതാണ് ഈ ബാലനും സംഭവിച്ചിരിക്കുന്നത്. ഇത് ശസ്ത്രക്രിയയിലൂടെ ഭേദമാക്കുക ദുഷ്‌ക്കരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കിലും ഏറെക്കുറെയെങ്കിലും ശരിയാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

Scroll To Top