Saturday December 10, 2016
Latest Updates

നിസാന്‍ പള്‍സര്‍ ഹാച്ച്ബാക്ക് വിപണിയില്‍

നിസാന്‍ പള്‍സര്‍ ഹാച്ച്ബാക്ക് വിപണിയില്‍

നിസാന്‍ പള്‍സര്‍ ഹാച്ച്ബാക്ക് പതിപ്പ് വിപണിയിലിറങ്ങി. പള്‍സറിന് പെട്രോള്‍ പതിപ്പും ഡീസല്‍ പതിപ്പുമുണ്ട്. പെട്രോള്‍ എഞ്ചിന്‍ 1.2 ലിറ്ററും ഡീസല്‍ എഞ്ചിന്‍ 1.5 ലിറ്ററുമാണ്. പെട്രോള്‍ എന്‍ജിന് 115 പിഎസ് കരുത്തും 110 പിഎസ് കരുതുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 4385 മീറ്റര്‍ നീളമുള്ള നിസ്സാന്‍ പള്‍സര്‍ ഹാച്ച്ബാക്കിന് 2700 മില്ലിമീറ്റര്‍ വീല്‍ബേസുണ്ട്.

അടുത്ത വര്‍ഷം കൂടുതല്‍ കരുത്തേറിയ നിസാന്‍ ഹാച്ച്ബാക്ക് വിപണിയില്‍ ഇറക്കുമെന്ന് നിസാന്‍ അധികൃതര്‍ വ്യക്തമാക്കി. 1.6 ലിറ്റര്‍ എന്‍ജിനായിരിക്കും അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന നിസാന്‍ ഹാച്ച്ബാക്കിന്റെ പ്രധാന സവിശേഷത. ഈ വാഹനത്തിന് 190 പിഎസ് കരുത്ത് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഫോക്‌സ്‌വാഗന്‍ ഗോള്‍ഫ്, ഫോര്‍ഡ് ഫോക്കസ്, മാരുതി സ്വിഫ്റ്റ് എന്നീ മോഡലുകളോടായിരിക്കും നിസാന്‍ പള്‍സര്‍ ഹാച്ച് ബാക്കിന്റെ വിപണിയിലെ മത്സരം.

Scroll To Top