Thursday December 08, 2016
Latest Updates

നിസാന്‍ പട്രോള്‍ ഇന്ത്യയിലേക്ക്

നിസാന്‍ പട്രോള്‍ ഇന്ത്യയിലേക്ക്

വാഹന പ്രേമികല്‍ക്കൊരു സന്തോഷ വാര്‍ത്ത. കരുത്തിന്റെ പര്യായമായ നിസാന്റെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ പട്രോള്‍ ഇന്ത്യയിലേക്ക്. ഒരു കോടിക്കടുത്താവും ഇന്ത്യയിലെ വിലയെന്നാണ് സൂചന. ടൊയോട്ടയുടെ ലാന്‍ഡ് ക്രൂസര്‍ ആധിപത്യം പുലര്‍ത്തുന്ന വിപണിയില്‍ വെല്ലുവിളി ഉയര്‍ത്താനാണ് പട്രോളിന്റെ വരവ്.

ഓഫ് റോഡ് ഉപയോഗത്തിന് ഉതകുംവിധമുള്ള ലാഡര്‍ ഓണ്‍ ഫ്രെയിമിലാണ് വാഹനം നിര്‍മ്മിച്ചിട്ടുള്ളത്. കരുത്തുറ്റ 5.6 ലിറ്റര്‍ വി 8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 400 ബി എച്ച് പി പരമാവധി കരുത്തും 57 കെ ജി എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. സെവന്‍സ്പീഡ് ഓട്ടോമാറ്റിക്/ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് സൂചന.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എസ് യു വികള്‍ ഇറക്കുമതി ചെയ്താവും വിറ്റഴിക്കുക. നേരത്തെ തന്നെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച കാര്‍ എന്ന പ്രത്യേകത കൂടി പട്രോണിന് ഉണ്ട്. 2003 ല്‍ ഷാര്‍ജ വിമാനത്താവളത്തില്‍വച്ച് വമ്പന്‍ കാര്‍ഗോ വിമാനത്തെ കെട്ടിവലിച്ച് നിസാന്‍ പട്രോള്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു.

Scroll To Top