Sunday December 11, 2016
Latest Updates

നിശ്ചയ ദാര്‍ഢ്യത്തിന്റെ ഫൈനല്‍ ബര്‍ത്ത്

നിശ്ചയ ദാര്‍ഢ്യത്തിന്റെ ഫൈനല്‍ ബര്‍ത്ത്

ന്യൂഡല്‍ഹി: രണ്ടുമാസമായി മൊബൈല്‍ ഫോണ്‍പോലും കൈകൊണ്ടു തൊടാതെ ഉറച്ച മനസ്സോടെ നടത്തിയ പരിശീലനത്തിന്റെയും പരിശ്രമത്തിന്റെയും ബാക്കിപത്രമാണ് പിവി സിന്ധുവിനെ റിയോ ഒളിമ്പിക്സില്‍  ഫൈനലില്‍ എത്താന്‍ സഹായിച്ചത്.

സിന്ധുവിന്റെ മനസ്സുറപ്പിന്റെ കഥ അമ്മയാണ് മാധ്യമങ്ങളോടു പറഞ്ഞത്. തനിക്കു പോലും സിന്ധുവിനോട് സംസാരിക്കണമെങ്കില്‍ കോച്ച് പുല്ലേല ഗോപീചന്ദിനെ വിളിക്കുയാണ് ചെയ്യുന്നത്. ഗോപീചന്ദ് വഴി സംസാരിക്കാന്‍ കഴിയുന്നതു തന്നെ വളരെ വിരളമായാണെന്നും അമ്മ പറയുന്നു.

ഏകാഗ്രത പോകാതിരിക്കാനാണ് ഇത്രയും കടുത്ത തീരുമാനങ്ങളെന്ന് അമ്മ പറഞ്ഞു. ബാഡ്മിന്റണില്‍ ലോക രണ്ടാം നമ്പര്‍താരം ചൈനയുടെ വാങ് യിഹാനെ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് (22-21, 20-19) പരാജയപ്പെടുത്തിയാണ് സിന്ധു മെഡല്‍ നേട്ടത്തിലേക്ക് അടുത്തത്.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ പിന്നിട്ടു നിന്ന സിന്ധു, സെറ്റ് നഷ്ടമാകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മികച്ച പ്രകടനത്തിലൂടെ സ്വന്തമാക്കിയത്.

രണ്ടാം സെറ്റിന്റെ തുടക്കം മുതല്‍ ചൈനീസ് താരത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് സിന്ധു കാഴ്ചവച്ചത്. പക്ഷേ, സിന്ധുവിനെ പോലെ തന്നെ വാങ് യിഹാന്‍ അവിശ്വസനീയമായി തിരിച്ചുവന്നു.

താന്‍ വരുത്തിയ ചില പിഴവുകള്‍ക്കു സ്വയം പിഴ മൂളിക്കൊണ്ട് സിന്ധു വീണ്ടും തിരിച്ചെത്തുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.

Scroll To Top