Saturday December 10, 2016
Latest Updates

നിവിന്‍ പോളി കഥാകൃത്താകുന്നു; ജൂഡിന്റെ സിനിമയ്ക്ക് നിവിന്റെ കഥ

നിവിന്‍ പോളി കഥാകൃത്താകുന്നു; ജൂഡിന്റെ സിനിമയ്ക്ക് നിവിന്റെ കഥ

2014ല്‍ ഏറ്റവുമധികം വിജയചിത്രങ്ങളില്‍ നായകനായ യുവനടന്‍ നിവിന്‍ പോളി കഥാകൃത്താകുന്നു. നിവിന്‍ പോളിയെ നായകനാക്കി ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് നിവിന്‍ കഥ രചിക്കുന്നത്. നിവിന്റെ കഥയില്‍ സംവിധായകന്‍ ജൂഡ് തിരക്കഥ രചിക്കും.

നിവിന്‍ മൂന്ന് വര്‍ഷം മുമ്പ് തന്നോട് പറഞ്ഞ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ജൂഡ് പറഞ്ഞു. കഥയില്‍ നായകനോ നായികയോ ഉണ്ടാകില്ല. അറിയപ്പെടുന്ന പ്രധാന താരങ്ങളും ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് ജൂഡ് വ്യക്തമാക്കി. ഓം ശാന്തി ഓശാനയ്ക്ക് മുമ്പ നവാഗത സംവിധായന്‍ എന്ന നിലയില്‍ ഈ കഥ ചെയ്യാന്‍ ധൈര്യം തോന്നിയില്ല. അതിനാലാണ് ചിത്രം പിന്നീട് ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് ജൂഡ് പറഞ്ഞു.

പ്രേമം, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Scroll To Top