Saturday December 10, 2016
Latest Updates

നില്‍പ്പ് സമരത്തിന് കത്തോലിക്ക സഭയുടെ പിന്തുണ

നില്‍പ്പ് സമരത്തിന് കത്തോലിക്ക സഭയുടെ പിന്തുണ

കൊച്ചി: സെക്രട്ടറിയേറ്റ് നടയില്‍ ആദിവാസി ഗോത്രമഹാസഭ നടത്തിവരുന്ന നില്‍പ്പ് സമരത്തിന് കത്തോലിക്ക സഭയുടെ പിന്തുണ. ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ആദിവാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൌരവത്തോടെ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരം ഗൌരവ മേറിയതാണെന്നും അദ്ദേഹം പറഞ്ഞു. പരിമിതമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസികള്‍ നടത്തുന്ന സമരം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ആദ്യമായാണ് ഒരു മത മേലദ്ധ്യക്ഷന്‍ ആദിവാസി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്.

Scroll To Top