Thursday December 08, 2016
Latest Updates

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: അന്വേഷണം പാതിവഴിയില്‍ നിര്‍ത്തുന്നു

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: അന്വേഷണം പാതിവഴിയില്‍ നിര്‍ത്തുന്നു

മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുജോലിക്കാരി രാധ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വഴിമുട്ടി. ഉന്നതരുടെ പങ്കു അന്വേഷിക്കണമെന്ന് രാധയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ പോലീസ് കണ്ടെത്തിയ പ്രതികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് കേസന്വേഷണം അവസാനിപ്പിക്കാന്‍ പുതിയ അനേഷണ സംഘം തീരുമാനിച്ചു.

ലോക്കല്‍ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്. എന്നാല്‍ പോലീസിന്റെ പ്രാഥമിക ഘട്ടത്തിലെ കണ്ടെത്തലില്‍ നിന്ന് മുന്നോട്ടു പോകാന്‍ പ്രത്യേക അന്വേഷണ സംഘത്തിനും കഴിഞ്ഞില്ല. ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന് രാധയുടെ സഹോദരന്‍ ആവശ്യപ്പെടിരുന്‌നു.

എന്നാല്‍ ആദ്യഘട്ടത്തില്‍ പോലീസ് കണ്ടെത്തിയ പ്രതികളായ ബിജു നായര്‍, ഷംസുദീന്‍ എന്നിവരെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇതോടെ അന്വേഷണം ഉന്നതരിലേക്ക് എത്തുന്നതിനു മുമ്പേ അവസാനിപ്പിച്ചു എന്ന ആരോപണമാണ് ഉയരുന്നത്. നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഈ ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കും.

ആര്യാടന്‍ ഷൗക്കത്തിനെയും ഡിസിസി സെക്രട്ടറി എന്‍എ കരീമിനെയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെങ്കിലും പ്രത്യേക അന്വേഷണ സംഘം ആ വഴിക്ക് അന്വേഷണം നീക്കിയില്ല എന്നും ആരോപണമുണ്ട്. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുജോലിക്കാരിയായിരുന്ന രാധയെ കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് ബാലാല്‌സംഘം ചെയ്ത ശേഷം കൊന്ന് ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തി എന്നാണ് കേസ്.

Scroll To Top