Sunday December 11, 2016
Latest Updates

‘നിര്‍ഭയ’ നാടകം: അഞ്ചു യുവതികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘം അയര്‍ലണ്ടില്‍ എത്തി 

‘നിര്‍ഭയ’ നാടകം: അഞ്ചു യുവതികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘം അയര്‍ലണ്ടില്‍ എത്തി 

ഡബ്ലിന്‍: ഡല്‍ഹി കൂട്ടബലാത്സംഗം പ്രമേയമാക്കി എഴുതിയ നിര്‍ഭയ എന്ന നാടകം ജൂലൈ 21 മുതല്‍ അയര്‍ലണ്ടില്‍ അരങ്ങേറും. നാടകാവതരണത്തിനു മുന്നോടിയായി ഇന്ത്യയില്‍ നിന്നുള്ള അഭിനേതാക്കള്‍ അയര്‍ലണ്ടില്‍ എത്തി. മുംബൈയില്‍ നിന്നുള്ള അഭിനേത്രിയും മോഡലുമായ പൂര്‍ണ ജഗനാഥനാണ് നാടകത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നാടക സംവിധായിക യീല്‍ ഫാര്‍ബറുമായി ഫെയ്‌സ്ബുക്ക് വഴിയുള്ള പരിചയം മുഖേനയാണ് ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയിലെ മുന്‍ ജീവനക്കാരന്റെ മകള്‍ കൂടിയായ പൂര്‍ണ ജഗനാഥന്‍ നിര്‍ഭയയിലെ മുഖ്യകഥാപാത്രമാകാന്‍ എത്തുന്നത്. 

ലൈംഗിക പീഡനം സാംക്രമിക രോഗം പോലെയാണെന്ന് സംവിധായിക യീല്‍ ഫാര്‍ബര്‍ പറഞ്ഞു. ഇത് ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ലെന്നും എല്ലായിടത്തും വ്യാപകമാണെന്നും യീല്‍ ഫാര്‍ബര്‍ പറഞ്ഞു. കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് പൂര്‍ണ ജഗനാഥന്‍ വിവരിച്ചു. പൂര്‍ണ ഉള്‍പ്പെടെ അഞ്ച് യുവതികളാണ് ഇന്ത്യയില്‍ നിന്ന് എത്തിയ നാടക സംഘത്തില്‍ ഉള്ളത്. എല്ലാവരും ഒരിക്കലെങ്കിലും ലൈംഗിക ചൂഷണത്തിനു വിധേയരായവരാണ്.. നാടകത്തിനു മുന്നോടിയായി നടന്ന പരിപാടിയില്‍ എല്ലാവരും തങ്ങള്‍ നേരിട്ടിട്ടുള്ള ലൈംഗിക ചൂഷണത്തെക്കുറിച്ച് വിവരിച്ചു. 

ഡല്‍ഹി ബലാത്സംഗകേസ് ഈ കുറ്റകൃത്യത്തെക്കുറിച്ചുള്ള ഇന്ത്യാക്കാരുടെ കാഴ്ചപാട് തന്നെ മാറ്റാന്‍ ഇടയാക്കിയതായി സംഘാംഗങ്ങള്‍ വെളിപെടുത്തി.

മറ്റാരുടെയോ അനുഭവം എന്നല്ല നാടകം കാണുന്ന ഓരോരൂത്തര്‍ക്ക് തങ്ങളുടെ സ്വന്തം അനുഭവം എന്ന തോന്നല്‍ ഉളവാക്കാന്‍ പര്യാപ്തമായ നാടകമാണ് നിര്‍ഭയ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ജൂലൈ 21 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് നാടകാവതരണം.ഡണ്‍ലേരിയിലെ പവലിയന്‍ തീയേറ്ററിലാണ് ‘നിര്‍ഭയ’അവതരിപ്പിക്കുന്നത്. ഓരോ ഷോയ്ക്ക് ശേഷവും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരുമായി സംവദിക്കും

Scroll To Top