Sunday December 11, 2016
Latest Updates

നിയുക്ത മന്ത്രിമാരുടെ പട്ടിക രാഷ്ട്രപതി ഭവന് കൈമാറി; പ്രതിരോധം മോഡിക്ക് തന്നെ; കേരള പ്രതിനിധിയില്ല

നിയുക്ത മന്ത്രിമാരുടെ പട്ടിക രാഷ്ട്രപതി ഭവന് കൈമാറി; പ്രതിരോധം മോഡിക്ക് തന്നെ; കേരള പ്രതിനിധിയില്ല

രേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭാ വൈകുന്നേരം ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. സാര്‍ക്ക് രാഷ്ട്രത്തലവന്‍മാരുടെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ഭവാന്‍ അങ്കണത്തില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ്. യുപിഎ സര്‍ക്കാരിനെ അപേക്ഷിച്ച് താരതമ്യേന അംഗസംഖ്യ കുറഞ്ഞ മന്ത്രിസഭയാണ് മോഡിയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്നത്. മന്‍മോഹന്‍ മന്ത്രിസഭയില്‍ നൂറിനടുത്ത് മന്ത്രിമാരുണ്ടായിരുന്നു.

എന്നാല്‍ മോഡി മന്ത്രിസഭയില്‍ 45 മന്ത്രിമാരെ ഉണ്ടാകൂ. 24 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള പത്ത് സഹമന്ത്രിമാരും 11 സഹമന്ത്രിമാരുമാണ് ഇന്ന് മോഡിക്കൊപ്പം അധികാരമേല്‍ക്കുന്നത്. പ്രതിരോധ വകുപ്പ് മോഡി തന്നെ കൈകാര്യം ചെയ്യും. മോഡിയോടു എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള മുരളീ മനോഹര്‍ ജോഷിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല മുതിര്‍ന്ന നേതാവ് അദ്വാനിക്ക് എന്ത് സ്ഥാനം നല്കണമെന്നും തീരുമാനമായിട്ടില്ല. രാഷ്ട്രപതി ഭവന് കൈമാറിയ മന്ത്രിമാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ആരുമില്ല.

എന്‍ഡിഎ നേതൃത്വം രാഷ്ട്രപതിക്ക് കൈമാറിയ മന്ത്രിമാരുടെ പട്ടിക ഇപ്രകാരം: അരുണ്‍ ജയ്റ്റ്‌ലി (ധനകാര്യം), സുഷമാ സ്വരാജ് (വിദേശകാര്യം), രാജ്‌നാഥ് സിംഗ് (ആഭ്യന്തരം), ഹര്‍ഷ വര്‍ധന്‍ (ആരോഗ്യം), നിതിന്‍ ഗഡ്കരി(റെയില്‍വേ, റോഡ്), പീയുഷ് ഗോയല്‍ (വാണിജ്യം), രവിശങ്കര്‍ പ്രസാദ് (വാര്‍ത്താവിതരണം) ഉമാഭാരതി (ജലവിഭവം), അനന്ത് കുമാ (പാര്‍ലമെന്ററികാര്യം) എന്നിവരാണ് സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുക.

ക്യാബിനറ്റ് മന്ത്രിമാരായി ഇന്ന് ചുമതലയേല്‍ക്കുന്ന മറ്റ് നേതാതാക്കള്‍ ഇവരാണ്: വെങ്കയ്യ നായിഡു, സദാനന്ദ ഗൗഡ, ഗോപിനാഥ് മുണ്ടെ, ഹര്‍ഷ വര്‍ദ്ധന്‍, രവിശങ്കര്‍ പ്രസാദ്, അനന്ത്കുമാര്‍,ഉമാഭാരതി, കല്‍രാജ് മിശ്ര,മേനക ഗാന്ധി, അശോക് ഗജപതി രാജു, അനന്ത ഗീതെ, ഹര്‍സിംറത് കൗര്‍, നരേന്ദ്ര സിംഗ് ടോമര്‍, ജുവല്‍ ഒറാം, തവര്‍ചന്ദ് ഗഹ്‌ലോട്ട്, സ്മൃതി ഇറാനി, രാധാ മോഹന്‍ സിംഗ്, രാംവിലാസ് പാസ്വാന്‍.

മുന്‍ കരസേന മേധാവി ജനറല്‍ വികെ സിംഗ് സ്വതന്ത്ര ചുമതലയുള്ള സഹാമാന്ത്രിയാകും. സ്വതന്ത്ര ചുമതലയുള്ള മറ്റ് സഹമന്ത്രിമാര്‍: സന്തോഷ്  ഗാങ്‌വര്‍, ശ്രീപദ് നായക്, ധര്‍മേന്ദ്ര പ്രധാന്‍, സര്‍ബാനന്ദ സോനോവാള്‍, പ്രകാശ് ജാവഡേക്കര്‍, പീയൂഷ് ഗോയല്‍, ജിതേന്ദ്ര സിംഗ്, നിര്‍മല സീതാരാമന്‍, റാവു ഇന്ദര്‍ജിത്.

സഹമന്ത്രിമാര്‍: ജി.എം.സിദ്ദേശ്വര, മനോജ് സിന്‍ഹ,  ഉപേന്ദ്ര കുശ്‌വാഹ, പൊന്‍ രാധാകൃഷ്ണന്‍, കിരണ്‍ റിജു, സഞ്ജീവ് കുമാര്‍, കൃഷന്‍ പാല്‍ ഗുര്‍ജാര്‍, ബല്യാന്‍ മന്‍സുഖഭായ് വാസവ, റാവു സാഹബ് ധന്‍വെ, വിഷ്ണുദേവ്, സുദര്‍ശന്‍ ഭഗവത്.

.

Scroll To Top