Saturday December 03, 2016
Latest Updates

‘നിയമ പരമായ മുന്നറിയിപ്പ്’: പെണ്‍പുകവലിക്കാരില്‍ ഇന്ത്യ രണ്ടാമത്

‘നിയമ പരമായ മുന്നറിയിപ്പ്’: പെണ്‍പുകവലിക്കാരില്‍ ഇന്ത്യ രണ്ടാമത്

ന്യൂ ഡല്‍ഹി: പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് വെണ്ടക്കാ   അക്ഷരത്തിലെഴുതി നിയമപരമായ മുന്നറിയിപ്പ് നല്‍കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും മുന്നറിയിപ്പുകള്‍ അവിടെ നില്‍ക്കട്ടെ ഞങ്ങള്‍ ജീവിതം വലിച്ചു തീര്‍ക്കും എന്ന നിലപാടാണ് ഇന്ത്യക്കാര്‍ക്ക്. അതും ഭാവശുദ്ധിയുള്ള നമ്മുടെ ഭാരത സ്ത്രീകള്‍ക്ക്. പുതിയ കണക്കനുസരിച്ച് സ്ത്രീകളുടെ പുകവലി നിരക്കില്‍ ഇന്ത്യാ മഹാരാജ്യം രണ്ടാമതെത്തിയിരിക്കുന്നു.
ഒരു കോടി ഇരുപത് ലക്ഷത്തിലധികം സ്ത്രീകളാണ് രാജ്യത്ത് പുകവലിക്കാരായുള്ളത്. ശരാശരി 8.2 സിഗററ്റുകള്‍ ഒരു വലിക്കാരന്‍ കത്തിച്ചുവിടുന്നുണ്ടത്രെ. പുകയിലയുടെ ഉപയോഗം ഒരു വര്‍ഷം പത്ത് ലക്ഷം ജീവനുകളുണ്ടെങ്കിലും എടുക്കുന്നുണ്ടെന്നാണ് ഇന്ത്യയിലെ കണക്ക്. .1980 ല്‍ 72 ജനങ്ങളാണ് ഇന്ത്യയില്‍ പുകവലിക്കാരായുണ്ടായിരുന്നത്. 2012 ല്‍ അത് 96 കോടി കവിഞ്ഞു.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലാണ് 1980- 2012 വര്‍ഷങ്ങളെ താരതമ്യം ചെയ്ത് നടത്തിയ ഈ പഠനം പ്രസിദ്ധീകരിച്ചത്.

Scroll To Top