Sunday December 04, 2016
Latest Updates

നിയമസഭ തെരഞ്ഞെടുപ്പ്: ജാര്‍ഖണ്ഡില്‍ ബിജെപി; ജമ്മുവില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

നിയമസഭ തെരഞ്ഞെടുപ്പ്: ജാര്‍ഖണ്ഡില്‍ ബിജെപി; ജമ്മുവില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം. ജാര്‍ഖണ്ഡില്‍ ബിജെപിയുടെ സീറ്റ് നില കേവല ഭൂരിപക്ഷത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു. 81 സീറ്റുകളില്‍ വോട്ടെടുപ്പ് നടന്നതില്‍ ബിജെപി 40 ഓളം സീറ്റുകള്‍ ഉറപ്പിച്ചു കഴിഞ്ഞു. ഭരണ കക്ഷിയായ ജെഎംഎം രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമാണ്.

ജമ്മു കാശ്മീരില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. ജമ്മുവില്‍ 87 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നതില്‍ ഫലം അറിഞ്ഞതും ലീഡ് ചെയ്യുന്നതുമായി സീറ്റുകളുടെ എണ്ണത്തില്‍ ഭരണ കക്ഷിയായ പിഡിപിയാണ് മുന്നില്‍. ബിജെപി ജമ്മുവില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കി രണ്ടാം സ്ഥാനത്തുണ്ട്. ഇവിടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച ജമ്മു കാശ്മീര്‍ മുഖമന്ത്രി ഒമര്‍ അബ്ദുള്ള ഒരു മണ്ഡലത്തില്‍ പിന്നിലായി. ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി മധു കോഡ പരാജയപ്പെട്ടപ്പോള്‍ നിലവിലെ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ വിജയിച്ചു.

രണ്ട് സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം ബിജെപിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് സഖ്യ നീക്കങ്ങള്‍ തുടങ്ങി. ബിജെപിയെ അകറ്റി നിര്‍ത്താന്‍ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ഗുലാം നബി ആസാദ് ഇന്ന് തന്നെ പിഡിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Scroll To Top