Monday December 05, 2016
Latest Updates

നിയമസഭയില്‍ ലിഫ്റ്റ് പൊട്ടിവീണു; മന്ത്രിമാര്‍ ആശുപത്രിയില്‍

നിയമസഭയില്‍ ലിഫ്റ്റ് പൊട്ടിവീണു; മന്ത്രിമാര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രിമാര്‍ കയറിയ ലിഫ്റ്റ് പൊട്ടിവീണു. മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് എന്നിവര്‍ കയറിയ ലിഫ്റ്റ് ആണ് പൊട്ടി വീണത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നിയമസഭ ചേര്‍ന്ന് പിരിഞ്ഞ ശേഷം തിരികെ പോകുമ്പോഴാണ് ലിഫ്റ്റ് പൊട്ടിയത്. രാവിലെ നിയമസഭ ചേര്‍ന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിയുകയായിരുന്നു.

ആറാം നമ്പര്‍ വിഐപി ലിഫ്റ്റാണ് തകര്‍ന്നത്. രണ്ടുനില താഴേക്കു പോയ ലിഫ്റ്റ് ഒന്നാം നിലയില്‍ നിന്ന് സെല്ലാറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

Scroll To Top