Friday December 09, 2016
Latest Updates

നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച; എംഎല്‍എമാര്‍ ഫോണില്‍ കാന്‍ഡി ക്രഷ് കളി

നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച; എംഎല്‍എമാര്‍ ഫോണില്‍ കാന്‍ഡി ക്രഷ് കളി

ബാംഗ്ലൂര്‍: നിയമസഭയില്‍ ചൂടുപിടിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എംഎല്‍എമാര്‍ക്ക് പണി മൊബൈലില്‍ ഗെയിം കളി. കര്‍ണാടക നിയമസഭയിലാണ് സംഭവം. നിയമസഭയുടെ ശീതകാല സമ്മേളനത്തിലാണ് രണ്ട് ബിജെപി എംഎല്‍എമാര്‍ കാന്‍ഡി ക്രഷ് സാഗ കളിക്കുകയും പ്രിയങ്ക ഗാന്ധിയുടെ ചിത്രം ആസ്വദിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. കരിമ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സംഭവം.

സംഭവം സ്വകാര്യ ചാനല്‍ ദൃശ്യങ്ങള്‍ സഹിതം പുറത്ത് വിട്ടതോടെ ബിജെപി എംഎല്‍എമാര്‍ വെട്ടിലായി. പ്രഭു ചവാന്‍, യു.ബി. ബനാഗര്‍ എന്നിവരാണ് വിവാദത്തിലായത്. തിരക്കേറിയ ചാറ്റിംഗിനിടെയാണ് ഒരാള്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം സൂം ചെയ്ത് ആസ്വദിക്കുന്നത്. സഭയില്‍ മൊബൈല്‍ ഫോണ്‍ പോലും അനുവദനീയമല്ലാത്ത സാഹചര്യത്തിലാണ് എംഎല്‍എമാര്‍ മൊബൈലില്‍ ഗെയിം കളിക്കുകയും പ്രിയങ്കയുടെ ചിത്രം ആസ്വദിക്കുകയും ചെയ്തത്.

കര്‍ണാടക നിയമസഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുമ്പോഴാണ് എംഎല്‍എമാര്‍ ഇതൊന്നുമറിയാതെ മൊബൈലില്‍ പരതുന്നത്. നേരത്തെ കര്‍ണാടക നിയമസഭയില്‍ ഫോണില്‍ നീലച്ചിത്രം കണ്ടതിനു ബിജെപി എംഎല്‍എമാര്‍ വിവാദത്തിലായിരുന്നു.

Scroll To Top