Saturday December 03, 2016
Latest Updates

നിയമവിരുദ്ധമായി പോസ്റ്റര്‍ സ്ഥാപിച്ച സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരും പിഴ അടച്ചില്ലെന്ന് റിപ്പോര്‍ട്ട്

നിയമവിരുദ്ധമായി പോസ്റ്റര്‍ സ്ഥാപിച്ച സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരും പിഴ അടച്ചില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ജൂണില്‍ നടന്ന ലോക്കല്‍, യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അനുവദനീയമായ തീയതിക്ക് മുമ്പ് പോസ്റ്റര്‍ സ്ഥാപിച്ചതിന് പിഴ ചുമത്തപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ ഭൂരിപക്ഷം പേരും പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്. പിഴ ചുമത്തപ്പെട്ട പത്തില്‍ ഒന്‍പത് പേരും പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിഎന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പോസ്റ്റര്‍
സ്ഥാപിച്ചതും തെരഞ്ഞെടുപ്പ് കഴിഞ്ഞു എടുത്തു മാറ്റാത്തതും ഉള്‍പ്പെടെ നിരവധി നിയമ ലംഘനങ്ങള്‍ക്ക് 239 പേര്‍ക്കാണ് ഡബ്ലിന്‍ കൌണ്‍സില്‍ പിഴ ചുമത്തിയത്. ഇതില്‍ ഭൂരിപക്ഷം പേരും പിഴ അടച്ചിട്ടില്ല.

എന്നാല്‍ പിഴ അടയ്ക്കാത്തവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്ന് ഡബ്ലിന്‍ കൌണ്‍സില്‍ അധികൃതര്‍ പറഞ്ഞു. മറ്റ് കൌണ്‍സിലുകളിലെ കണക്ക് നോക്കിയാല്‍ ഗാല്‍വെ കൌണ്‍സിലില്‍ 3 പേര്‍ക്ക് പിഴ അടിച്ചപ്പോള്‍ ഒന്നില്‍ തുക അടച്ചു. മറ്റ് രണ്ടു പേര്‍ പിഴ തുക നല്‍കിയിട്ടില്ല. കോര്‍ക്കില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ടു പിഴ ലഭിച്ചതില്‍ ഒരെണ്ണം അടച്ചു ഒന്ന് റദ്ദാക്കി. നിയമം ലംഘിച്ച് സ്ഥാപിച്ച ഓരോ
പോസ്റ്ററിനും 150 യൂറോ വീതമാണ് കൌണ്‍സിലുകള്‍ പിഴ ചുമത്തിയത്. ഡബ്ലിന്‍കൌണ്‍സിലില്‍ മാത്രം പിഴ ഇനത്തില്‍ 40,000 യൂറോ പിരിഞ്ഞു കിട്ടാനുണ്ട്.

സൌത്ത് ഡബ്ലിന്‍ കൌണ്‍സിലില്‍ 45 പിഴ ശിക്ഷകള്‍ ചുമത്തപ്പെട്ടതില്‍ മൂന്നിലൊന്ന് മാത്രമാണ് അടച്ചത്. ലിറ്റര്‍ പൊല്യൂഷന്‍ ആക്റ്റ് 1997 പ്രകാരമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിഴ ചുമത്തിയത്. ഈ നിയാമാപ്രകാരം തെരഞ്ഞെടുപ്പിന് മുന്‍പ് അനുവദനീയമായ തീയതിക്ക് 30 ദിവസം മുമ്പ് പോസ്റ്റര്‍ സ്ഥാപിക്കുന്നതും തെരഞ്ഞെടുപ്പ് കഴിഞ്ഞു 7 ദിവസത്തിനകം എടുത്ത് മാറ്റാത്തതും നിയമ ലംഘനമാണ്. പോള്‍ മര്‍ഫി ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പിഴ ശിക്ഷ ലഭിച്ചിരുന്നു.

Scroll To Top