Friday December 09, 2016
Latest Updates

നിന്നിലെ ഞാന്‍…

നിന്നിലെ ഞാന്‍…

സ്വാര്‍ത്ഥത നിറഞ്ഞ ലോകത്തിലാണ് നാം ജീവിക്കുന്നത്.മനുഷ്യര്‍ ഉണ്ടായകാലം തൊട്ടേ സ്വാര്‍ത്ഥതയും അവര്‍ക്കൊപ്പമുണ്ട്. സ്വന്തം കാര്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന് നമുക്ക് ചുറ്റുമുള്ളവരെയൊക്കെ ശത്രുക്കളായി കാണുന്ന സമൂഹത്തിലനിപ്പോള്‍ നാം.

തനിക്ക് ചുറ്റുമുള്ളവരെയൊക്കെ തന്റെ എതിരാളികളാനെന്നു കരുതുകയും അതുകൊണ്ട് തന്നെ സുഹൃത്തുക്കളില്‍ നിന്നും അകന്നു നില്‍ക്കുകയും ചെയ്യുന്ന ഒരാള്‍ ഗാന്ധിജിക്ക് അരികിലെത്തി. തന്റെ മനസിലുള്ളത് അദ്ദേഹത്തോട് പറയുവാന്‍ ഇടയായി. പ്രശ്നങ്ങള്‍ കേട്ടപ്പോള്‍ ഗാന്ധിജി ചോദിച്ചു, ഞാന്‍ നിന്നിലും നീ എന്നിലും ഉണ്ടെന്ന കാര്യം നിനക്കറിയാമോ?

അക്ഷമയോടെ കേള്‍ക്കുന്ന അയാളോടായി ഗാന്ധിജി തുടര്‍ന്നു, എന്റെ കണ്ണുകളിലേക്കു നീ സൂക്ഷിച്ചു നോക്കു.എന്റെ കണ്ണുകളില്‍ നീയില്ലേ? അയാള്‍ തലയാട്ടിക്കൊണ്ട് പറഞ്ഞു, ഉവ്വ് , എനിക്കെന്നെ കാണാം. അതുകേട്ടപ്പോള്‍ മഹാത്മജി പറഞ്ഞു,നിന്റെ കണ്ണുകളില്‍ എനിക്ക് നിന്നെയും കാണാം. ഇപ്പോള്‍ ഒരു കാര്യം മനസ്സിലായോ? നീ എന്നിലും ഞാന്‍ നിന്നിലും ഉണ്ട്.നിന്നിലുള്ള അതെ ചൈതന്യമാണ് എന്നിലുള്ളതും. ഇതേ ചൈതന്യം എല്ലാറ്റിലും ഉണ്ട്.

ഈ സത്യം മനസിലാക്കിയാല്‍ പിന്നെ ആരും നിനക്ക് ശത്രുക്കളല്ല.എല്ലാവരെയും സ്നേഹിക്കാനും അന്ഗീകരിക്കാനും നിന്റെ സുഹൃത്തുക്കള്‍ ആക്കി മാറ്റാനും നിനക്ക് സാധിക്കും. ഈ സത്യം അറിഞ്ഞാല്‍ പിന്നെ ആരാണ് നിനക്ക് എതിരാളി. നിന്റെ നിഴല്‍ തന്നെയാണ് നിന്റെ ശത്രു. അല്ലാതെ നിനക്ക് ചുറ്റുമുള്ളവര്‍ അല്ല.

Scroll To Top