Friday December 09, 2016
Latest Updates

നിത്യയും ഫഹദും ഒന്നിക്കുന്നു

നിത്യയും ഫഹദും ഒന്നിക്കുന്നു

യുവസംവിധായകന്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യ്യുന്ന ചിത്രത്തില്‍ നിത്യ മേനോന്‍ ഫഹദ് ഫാസിലിന്റെ നായികയാകുന്നു. ഇത് ആദ്യമായാണ് നിത്യയും ഫഹദും ഒന്നിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സില്‍ ഏതാനും രംഗങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും ഒരു മുഴുനീള ചിത്രത്തില്‍ ഇത് ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്.

അഞ്ചു സുന്ദരികളിലെ ആമിക്കുശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദാലി നിര്‍മ്മിക്കുന്നു. ചോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അന്‍വര്‍ റഷീദ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവുമായി.

അന്‍വര്‍ റഷീദ് പ്രൊഡക്ഷന്‍സ് എന്നാണു അന്‍വറിന്റെ ബാനറിന്റെ പേര്. നിവിന്‍ പോളി നായകനാകുന്ന പ്രേമം എന്ന ചിത്രമാണ് അന്‍വര്‍ റഷീദ് പ്രൊഡക്ഷന്‍സ് നിര്മ്മിക്കുന്ന അടുത്ത ചിത്രം.

Scroll To Top