Monday December 05, 2016
Latest Updates

നിങ്ങള്‍ പ്രതിവര്‍ഷം എത്ര ദൂരം വാഹനം ഓടിക്കുന്നുണ്ട് ?

നിങ്ങള്‍ പ്രതിവര്‍ഷം എത്ര ദൂരം വാഹനം ഓടിക്കുന്നുണ്ട് ?

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഒരു വാഹന ഉടമ പ്രതിവര്‍ഷം ശരാശരി 17,000 കിലോ മീറ്റര്‍ വാഹനം ഓടിക്കുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. അയര്‍ലണ്ടിലെ മുഴുവന്‍ വാഹനങ്ങളും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം 41.8 ബില്യന്‍ കിലോമീറ്റര്‍ സഞ്ചരിച്ചു. ഇതില്‍ ഭൂരിപക്ഷം സ്വകാര്യ വ്യക്തികളുടെ കാറുകള്‍ സഞ്ചരിച്ച ദൂരമാണ്. കണക്കെടുപ്പിന്റെ ഭാഗമായ ലൈസന്‍സ് ഉള്ള വാഹനങ്ങളില്‍ 78 ശതമാനവും സ്വകാര്യ കാറുകളാണ്. ഐറിഷ് വാഹനങ്ങള്‍ ആകെ സഞ്ചരിച്ച ദൂരത്തിന്റെ 77 ശതമാനവും സ്വകാര്യ കാറുകള്‍ ഓടി തീര്‍ത്തതാണ്.

ലീഷാമിലെ കാറുകളാണ് ഏറ്റവും ദൂരം സഞ്ചരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 210,399 പെനാല്‍റ്റി പോയിന്റുകള്‍ നല്‍കപ്പെട്ടു. 2012 നെ അപേക്ഷിച്ച് പെനാല്‍റ്റി പോയിന്റുകളുടെ എണ്ണത്തില്‍ 12 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഡ്രൈവര്‍മാര്‍ക്കെതിരെ ചുമത്തിയ പെനാല്‍റ്റി പോയിന്റില്‍ 77 ശതമാനവും ഓവര്‍ സ്പീഡിനെതിരെയായിരുന്നു. പെനാല്‍റ്റി പോയിന്റ് ലഭിച്ച ഡ്രൈവര്‍മാരില്‍ ഭൂരിപക്ഷം പേരും പുരുഷന്‍മാരാണ്. പുരുഷന്മാര്‍ക്ക് 111,415 (63%) പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് 65,859 (37%) പെനാല്‍റ്റി പോയിന്റ് ലഭിച്ചു.

പൊതുഗതാഗത സംവിധാനങ്ങള്‍ പരിശോധിച്ചാല്‍ 192.5 മില്യന്‍ പേര്‍ ബസ് സര്‍വീസില്‍ യാത്ര ചെയ്തു. 30.5 മില്യന്‍ യാത്രക്കാര്‍ ലുവാസിലും 36.7 മില്യന്‍ യാത്രക്കാര്‍ ട്രെയിനിലും യാത്ര ചെയ്തു. ഐറിഷ് വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞ വര്‍ഷം 25 മില്യന്‍ യാത്രക്കാര്‍ കടന്നുപോയി. ഇതില്‍ പത്തില്‍ എട്ട് യാത്രക്കാരും ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴിയാണ് യാത്ര ചെയ്തത്. വിമാന യാത്രക്കാരില്‍ ഡബ്ലിനില്‍ നിന്ന്
ഹീത്രുവിലേക്കാണ് ഏറ്റവുമധികം പേര്‍ യാത്ര ചെയ്തത്.

Scroll To Top