Friday December 09, 2016
Latest Updates

നിങ്ങളുടെ കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നതെന്താണ് ?

നിങ്ങളുടെ കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നതെന്താണ് ?

ഡബ്ലിന്‍: അയര്‍ലണ്ടിലെ കുട്ടികള്‍ ഇന്റര്‍നെറ്റില്‍ എന്താണ് തിരയുന്നതെന്ന് രക്ഷിതാക്കള്‍ക്ക് അറിയില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് നടന്ന ഒരു സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഐറിഷ് കമ്പ്യൂട്ടര്‍ സൊസൈറ്റിയാണ് സര്‍വേ നടത്തിയത്. പ്രൈമറി, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 1,140 ഓളം വിദ്യാര്‍ത്ഥികളില്‍ നിന്ന് സര്‍വേ അഭിപ്രായം തേടി. 

സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പെണ്‍കുട്ടികളും 45 ശതമാനം ആണ്‍കുട്ടികളും തങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുനത് എന്തൊക്കെയാണെന്ന് രക്ഷിതാക്കള്‍ക്ക് അറിയില്ലെന്ന് വെളിപ്പെടുത്തി. പ്രായപരിധി നിശ്ചയിച്ചിട്ടുള്ള വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് തെറ്റായ പ്രായം നല്‍കുന്നതായി സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം ആണ്‍കുട്ടികളും 47 ശതമാനം പെണ്‍കുട്ടികളും സമ്മതിച്ചു. ഒരു തവണയെങ്കിലും ഓണ്‍ലൈന്‍ ബുള്ളിയിംഗിന് വിധേയരായിട്ടുണ്ടെന്ന് 23 ശതമാനം പെണ്‍കുട്ടികളും 24 ശതമാനം ആണ്‍കുട്ടികളും വെളിപ്പെടുത്തി. 

മറ്റുള്ളവര്‍ക്ക് അപമാനകരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ചെറിയൊരു ശതമാനം കുട്ടികള്‍ സമ്മതിച്ചു. ഭൂരിപക്ഷം കുട്ടികളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗും ഗെയിം ഉള്‍പ്പെടെ മറ്റ് തെരയലുകള്‍ക്ക് വേണ്ടിയും ഇന്റര്‍നെറ്റ് സന്ദര്‍ശിക്കാറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത കുട്ടികള്‍ സമ്മതിച്ചു

Scroll To Top