Thursday December 08, 2016
Latest Updates

നികേഷ് രാഷ്ട്രീയത്തിലേക്ക്? നിയമസഭാ സീറ്റ് നല്‍കിയേക്കും

നികേഷ് രാഷ്ട്രീയത്തിലേക്ക്? നിയമസഭാ സീറ്റ് നല്‍കിയേക്കും

കണ്ണൂര്‍: എംവി രാഘവന്റെ നിര്യാണത്തോടെ മകനും മാധ്യമ പ്രവര്‍ത്തകനുമായ നികേഷ് കുമാര്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. സിപിഎം പക്ഷത്തുള്ള കെ ആര്‍ അരവിന്ദാക്ഷന്‍ വിഭാഗമാണ് നികേഷ് കുമാറിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. നികേഷും ഈ നീക്കത്തിന് അനുകൂലമാണെന്നാണ് സൂചന. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനു ഇടതുമുന്നണിയില്‍ പ്രവേശനം നല്‍കാമെന്ന് സിപിഎം ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സിഎംപി നീക്കം. പാര്‍ട്ടിയിലെത്തുന്ന നികേഷിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ നികേഷിന് നിര്‍ദേശം നല്‍കി. തൃശൂരില്‍നടന്ന സി.എം.പി. കണ്‍വന്‍ഷനില്‍ നികേഷ് പങ്കെടുത്തിരുന്നു. ഇന്നലെ കണ്ണൂര്‍ സി.എം.പി. ജില്ലാ കമ്മിറ്റി ഓഫീസിലും നികേഷെത്തി ചര്‍ച്ച നടത്തി.

നികേഷിനെ കൂടെ നിര്‍ത്തിയാല്‍ സിഎംപി നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളും സിപിഎം നിയന്ത്രണത്തില്‍ കൊണ്ടുവരാനാകുമെന്നാണ് പാര്‍ട്ടിയുടെ ആലോചന. പരശനിക്കടവ് വിഷചികില്‍സാ കേന്ദ്രം ഉള്‍പ്പെടെ അഞ്ചോളം സ്ഥാപനങ്ങള്‍ ഇപ്പോള്‍ സിപിഎം പക്ഷത്തുള്ളവര്‍ക്കാണ്. ഭിന്നിച്ച് നില്ക്കുന്ന ഈ വിഭാഗത്തെ കൂടെ നിര്‍ത്തിയാല്‍ ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം സിപിഎം നിയന്ത്രണത്തിലാകും.

Scroll To Top