Thursday December 08, 2016
Latest Updates

നികുതി വെട്ടിച്ചുരുക്കുന്നത് കാത്ത് ജനങ്ങള്‍ , പ്രതിദിന ഗുണം ഒരു യൂറോയില്‍ താഴെ മാത്രമെന്ന് വിദഗ്ദര്‍ ; യു എസ് സി കുറച്ചാല്‍ വന്‍ ലാഭം

നികുതി വെട്ടിച്ചുരുക്കുന്നത് കാത്ത് ജനങ്ങള്‍ , പ്രതിദിന ഗുണം ഒരു യൂറോയില്‍ താഴെ മാത്രമെന്ന് വിദഗ്ദര്‍ ; യു എസ് സി കുറച്ചാല്‍ വന്‍ ലാഭം

ഡബ്ലിന്‍: വരുന്ന ബജറ്റില്‍ അവതരിപ്പിക്കാനിരിക്കുന്ന നികുതി വെട്ടിച്ചുരുക്കലിലൂടെ പ്രതിദിനം ഒരു യൂറോയില്‍ കുറഞ്ഞ തുക മാത്രമേ നികുതിദായകര്‍ക്ക് കുറവ് ലഭിക്കൂ എന്ന് റിപ്പോര്‍ട്ട്. നികുതി ഭാരം കുറയ്ക്കുന്നതിലൂടെ പ്രതിവര്‍ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കുന്ന 225 മില്യന്‍ യൂറോ വേണ്ടന്നു വയ്ക്കാനാണ് തീരുമാനം. ഇത് നടപ്പിലായാല്‍ ഓരോ നികുതിദായകനും വാര്‍ഷിക നികുതിയില്‍ 315 യൂറോയുടെ കുറവ് വരും. അതായത് പ്രതിദിനം നികുതിയില്‍ ലഭിക്കുന്ന കുറവ് ഒരു യൂറോയില്‍ താഴെയാണെന്ന് ചുരുക്കം. 

അതേസമയം യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് (യു എസ് സി) വെട്ടിച്ചുരുക്കുന്നത് നികുതിദായകര്‍ക്ക് കാര്യമായ പ്രയോജനം ചെയ്യുമെന്ന് ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു താരതമ്യ പഠനം വ്യക്തമാക്കുന്നു. യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജില്‍ ഒരു ശതമാനം കുറവ് വരുത്തുന്നത് പോലും നികുതിദായകര്‍ക്ക് വലിയ ആശ്വാസമാകും. ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കാനുള്ള നടപടികളുടെ തുടക്കം മാത്രമാണിത്. പഠനത്തില്‍ കണ്ടെത്തിയ മറ്റ് കാര്യങ്ങള്‍ ഇവയാണ്: നികുതി വെട്ടിച്ചുരുക്കുന്നതിലൂടെ ഏറ്റവുമധികം പ്രയോജനം ലഭിക്കുക ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ആകം. 

ആദായ നികുതി 41 ശതമാനത്തില്‍ നിന്ന് 40 ശതമാനം ആക്കുന്നത് പോലും ഉയര്‍ന്ന വരുമാനക്കാരുടെ നികുതി ഭാരം വലിയ തോതില്‍ കുറയ്ക്കും. നികുതി വെട്ടിച്ചുരുക്കുന്നത് വാര്‍ഷിക നികുതിയില്‍ വെറും 315 യൂറോയുടെ കുറവ് മാത്രം തരുമ്പോള്‍, യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് ഒരു ശതമാനം കുറയ്ക്കുന്നത് നികുതിദായകര്‍ക്ക് പ്രതിവര്‍ഷം 850 യൂറോയുടെ കുറവ് നല്‍കും. രണ്ട് അംഗങ്ങള്‍ വരുമാനം നേടുന്ന വാര്‍ഷിക വരുമാനം 60,000 യൂറോയുള്ള കുടുംബങ്ങളുടെ കാര്യമാണ് ഇത്. 

വരുന്ന ബജറ്റില്‍ നികുതി ബാധകമായ വരുമാനത്തിന്റെ പരിധി ഉയര്‍ത്തുന്നതില്‍ ഭൂരിപക്ഷം മന്ത്രിമാരും അനുകൂലമാണ്. എന്നാല്‍ നികുതി വെട്ടിച്ചുരുക്കലിലൂടെ പ്രതിദിനം 1 യൂറോയില്‍ താഴെ മാത്രമേ നികുതിദായകന് കുറവ് ലഭിക്കൂ എന്ന കണ്ടെത്തല്‍ ഇടത്തരക്കാരെയും കുറഞ്ഞ വരുമാനക്കാരെയും നിരാശപ്പെടുത്തുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

Scroll To Top