Saturday December 03, 2016
Latest Updates

നികുതി അടച്ചില്ല; നയന്‍താരയുടെയും ജയറാമിന്റെയും വീടിന് നോട്ടീസ്

നികുതി അടച്ചില്ല; നയന്‍താരയുടെയും ജയറാമിന്റെയും വീടിന് നോട്ടീസ്

ഊട്ടി: തെന്നിന്ത്യന്‍ താര റാണി നയന്‍താരയ്ക്കും മലയാള നടന്‍ ജയറാമിനും വീടിന്റെ നികുതി അടക്കാത്തതിനെ തുടര്‍ന്ന് നോട്ടീസ്. നയന്‍താരയുടെയും ജയറാമിന്റെയും ഊട്ടിയിലെ അവധിക്കാല വസതിക്ക് സ്വത്ത് നികുതി അടയ്ക്കാത്തതിന്റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഊട്ടി നഗരസഭയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഊട്ടിയില്‍ ഒരു അവധിക്കാല വസതി എന്നത് സിനിമ താരങ്ങളുടേയും വമ്പന്‍ പണക്കാരുടേയും ഒക്കെ ഒരു സ്റ്റാറ്റസ് സിംബല്‍ കൂടിയാണ്. ഒട്ടുമിക്ക താരങ്ങളും ഇത്തരം വസതികള്‍ ഊട്ടിയില്‍ സ്വന്തമാക്കിയിട്ടും ഉണ്ട്. എന്നാല്‍ വര്‍ഷത്തില്‍ ഒന്നോ, രണ്ടോ തവണ മാത്രമേ അതുവഴി തിരിഞ്ഞ് നോക്കൂ എന്ന് മാത്രം. ഇത്തരത്തിലുളള ഒരു വീടുതന്നെയാണ് നയന്‍താരയ്ക്കും ജയറാമിനും ഊട്ടിയിലുളളത്. എന്നാല്‍ ഇവര്‍ നികുതി അടക്കാന്‍ മറന്ന് പോയതാണ് ഇരുവര്‍ക്കും വിനയായത്.

ഊട്ടി ലവ്‌ഡേല്‍ റോഡില്‍ ആണ് നയന്‍സിനും ജയറാമിനും വീടുകളുള്ളത്. ആദ്യകാല നായിക ഷീലയുടെ ഉടമസ്ഥതയിലുള്ള റോയല്‍ കാസില്‍ കണ്‍സ്ട്രക്ഷന്‍സ് നിര്‍മിച്ച റോയല്‍ കാസില്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് ആണിത്. ഇവിടെയുള്ള 122 അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ സ്വത്ത് നികുതി അടച്ചിട്ടില്ലെന്നാണ് ഊട്ടി നഗരസഭ വ്യക്തമാക്കുന്നത്. ഇതില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ജപ്തി നോട്ടീസും അയച്ചിട്ടുണ്ട്.

 

Scroll To Top