Wednesday December 07, 2016
Latest Updates

നാഷണല്‍ ഹെറിറ്റേജ് വാരം തുടങ്ങി; അഞ്ചുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്

നാഷണല്‍ ഹെറിറ്റേജ് വാരം തുടങ്ങി; അഞ്ചുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഈ വര്‍ഷത്തെ നാഷണല്‍ ഹെറിറ്റേജ് വാരം തുടങ്ങി. ഓഗസ്റ്റ് 23 മുതല്‍ 31വരെയാണ് ഈ വര്‍ഷത്തെ ഹെറിറ്റേജ് വാരം. ഐറിഷ് സംസ്‌കാരവും പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് നാഷണല്‍ നാഷണല്‍ ഹെറിറ്റേജ് വാരം ആചരിക്കുന്നത്. ഐറിഷ് സാഹിത്യവും കവിതയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും ചരിത്ര സംഭവങ്ങളുടെ പുനരാവിഷ്‌ക്കാരവും നാഷണല്‍ ഹെറിറ്റേജ് വാരത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. 

ഈ വര്‍ഷത്തെ നാഷണല്‍ ഹെറിറ്റേജ് വാരത്തിന്റെ ഭാഗമായുള്ള പരിപാടികളില്‍ ഈ വര്‍ഷം 500,000 കാണികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

അയര്‍ലണ്ടിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരും പുറത്ത് നിന്ന് എത്തുന്ന വിദേശ സഞ്ചാരികളും പരിപാടിയില്‍ പങ്കെടുക്കും. വിദേശികള്‍ക്ക് ഐറിഷ് സംസ്‌കാരവുംചരിത്രവും മനസിലാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഓരോ വര്‍ഷവും നടക്കുന്ന ഹെറിറ്റേജ് വാരാഘോഷം. ഐറിഷ് സാഹിത്യവും എഴുത്തുകാരെയും കുറിച്ച് മനസിലാക്കാന്‍ വരുന്നവര്‍ക്കും അയ്ര്‌ലണ്ടിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്കും ഉപയോഗപ്രദമായ പരിപാടിയാണ് ഹെറിറ്റേജ് വാരം.പരിപാടി അയര്‍ലണ്ടിന്റെ ചരിത്രവും സംസ്‌കാരവും പ്രചരിപ്പിക്കുന്നതില്‍ മുഖ്യ
പങ്കു വഹിക്കുന്നുവെന്നു ഹെറിറ്റേജ് മന്ത്രി ഹീതര്‍ ഹംഫ്രിസ് പറഞ്ഞു

Scroll To Top