Friday December 09, 2016
Latest Updates

നാഷണല്‍ മെറ്റെണിറ്റി ആശുപത്രി ,സെന്റ് വിന്‍സന്റ്‌സ് ക്യാമ്പസിലേക്ക് മാറ്റി സ്ഥാപിക്കുന്നു 

നാഷണല്‍ മെറ്റെണിറ്റി ആശുപത്രി ,സെന്റ് വിന്‍സന്റ്‌സ് ക്യാമ്പസിലേക്ക് മാറ്റി സ്ഥാപിക്കുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടിലെ നാഷണല്‍ മെറ്റെണിറ്റി ആശുപത്രി സെന്റ് വിന്‍സന്റ്‌സ് ക്യാമ്പസിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം. നിലവില്‍ ഹോളീസ് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന മെറ്റെണിറ്റി ആശുപത്രിയാണ് മാറ്റി സ്ഥാപിക്കുന്നത്. 150 മില്യന്‍ യൂറോ ചെലവഴിച്ചാണ് ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഒ കൊണേല്‍ മഹൊന്‍ ആര്‍കിടെക്കിന്റെ കീഴിലാണ് പുതിയ കെട്ടിടം രൂപകല്‍പ്പന ചെയ്തു നിര്‍മ്മിക്കുന്നത്. ബെല്‍ഫാസ്റ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അയര്‍ലണ്ടിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. elem park

കുട്ടികളുടെ ആശുപത്രിയുടെ പുതിയ രൂപകല്‍പ്പനയ്ക്കായി നടത്തിയ മത്സരത്തില്‍ വിജയം നേടിയതും ഈ ആര്‍കിടെക്ക് സ്ഥാപനമായിരുന്നു. ആര്‍കിടെക്ക് ജോലികള്‍ നിര്‍വഹിക്കാന്‍ അയര്‍ലണ്ടിലെ ഏറ്റവും പ്രമുഖ സ്ഥാപനത്തെ തന്നെ ലഭിച്ചത് നേട്ടമായി കരുതുന്നുവെന്ന് ആരോഗ്യമന്ത്രി ജെയിംസ് റീലി പറഞ്ഞു. 2016 ല്‍ പുതിയ ആശുപത്രിയുടെ നിര്‍മ്മാണം ആരംഭിക്കും. 2019 ഓടെ പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കും.

നിലവിലുള്ള സെന്റ് വിന്‍സന്റ് ആശുപത്രിയുടെ എലം പാര്‍ക്ക് കാമ്പസില്‍ തന്നെയാവും പുതിയ നാഷണല്‍ മെറ്റെണിറ്റി ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നത്

Scroll To Top