Tuesday December 06, 2016
Latest Updates

നാഷണല്‍ പ്ലൌവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 200,000 ത്തില്‍ അധികം പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്

നാഷണല്‍ പ്ലൌവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 200,000 ത്തില്‍ അധികം പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്

പോര്‍ട്ട് ലീഷ് : ഈ വര്‍ഷത്തെ നാഷണല്‍ പ്ലൗവിംഗ് ചാമ്പ്യന്‍ഷിപ്പില്‍(ഉഴുത്തുത്സവം ) 200,000 ത്തില്‍ അധികം പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്.കൗണ്ടി പോര്‍ട്ട് ലീഷിലെ രാത്തിനിസ്‌കയിലാണ് 83 മത് പ്ലഗിംഗ് ചാമ്പ്യന്‍ ഷിപ്പ് ഇന്ന് മുതല്‍ നടത്തപ്പെടുന്നത്.പരിപാടികള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കും. പതിവ് പോലെ തന്നെ കാലാവസ്ഥയും ഗതാഗത തടസങ്ങളുമാണ് സംഘാടകരെ അലട്ടുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാല്‍ പരിപാടി നടക്കുന്ന ദിവസങ്ങളിലും കാലാവസ്ഥ അനുകൂലമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 

ഈ ആഴ്ച പൊതുവെ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് മെറ്റ് എറാന്‍ വക്താവ് ജീന്‍ ബയേണ്‍ പറഞ്ഞു. കാണികള്‍ എത്തിച്ചേരാന്‍ മടിക്കുന്ന ഗതാഗത തടസം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഗാര്‍ഡയും അറിയിച്ചു. ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പിനായി 800 ഏക്കര്‍ വയലാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് ഇത്. ട്രാക്ടറുകളുടെ സഞ്ചാരം സുഗമമാക്കുന്നതിന് ട്രാക്ക് കൂടുതല്‍ വീതിയറിയതാക്കിയിട്ടുണ്ട്. 

ഐറിഷ് നാഷണല്‍ പ്ലഗിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 300 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ഇതിന് അനുബന്ധമായി നടക്കുന്ന യൂറോപ്യന്‍ വിന്റേജ് ചാമ്പ്യന്‍ഷിപ്പില്‍ 10 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 30 പേര്‍ പങ്കെടുക്കും. മത്സരം കാണാന്‍ എത്തുന്നവര്‍ക്കായി പോര്‍ട്ട്‌ലാവോസില്‍ നിന്നും പോര്‍ട്ട്‌ലിംഗ്ടണില്‍ നിന്നും ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബസ് എറാന്‍ അറിയിച്ചു. 

Scroll To Top