Sunday December 04, 2016
Latest Updates

നാളെ മുതല്‍ മഴ ശക്തമാകും 

നാളെ മുതല്‍ മഴ ശക്തമാകും 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ എല്ലായിടത്തും ഇന്ന് തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം .നാളെ (ചൊവ്വാ)മുതല്‍ കനത്ത മഴയുംമഞ്ഞു വീഴ്ചയും തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മഴ ശക്തമാകുന്നതോടെ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. മിഡ്‌ലാന്‍ഡ്‌സ് മേഖലയില്‍ ഇന്നലെ വൈകിട്ട് മുതല്‍ മഞ്ഞു വീഴ്ച അനുഭവപ്പെട്ടിരുന്നു.

ഇന്ന് പകല്‍ രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ പൊതുവെ വരണ്ടകാലാവസ്ഥയായിരിക്കും. എന്നാല്‍ മറ്റിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കുന്നു.
പകല്‍ 5 മുതല്‍ 8 ഡിഗ്രി വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. അര്‍ദ്ധരാത്രിയോടെ മഴ പെയ്യും. ചൊവ്വാഴ്ച രാവിലെയോടെ വീണ്ടും തണുപ്പ് രൂക്ഷമാകും. ചൊവ്വാഴ്ച രാവിലെ താപനില മൈനസ് 2 ഡിഗ്രിയിലേക്ക് താഴും. തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ ഈ ആഴ്ച മുഴുവന്‍ മഴ ലഭിക്കും. വാരാന്ത്യത്തോടെ മഴ ശക്തമാകും. മഴ കനക്കുന്നതോടെ മിഡ്‌ലാന്‍ഡ്‌സിലും രാജ്യത്തിന്റെ സതേണ്‍ മേഖലയിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Scroll To Top