Saturday December 03, 2016
Latest Updates

നാല് വര്‍ഷം കൊണ്ട് ഒഴിവാക്കിയത് അയ്യായിരത്തിലധികം നേഴ്‌സുമാരെ :എച്ച് എസ് ഇ യ്‌ക്കെതിരെ താക്കിതുമായി ഐ എന്‍ എം ഓ

നാല് വര്‍ഷം കൊണ്ട് ഒഴിവാക്കിയത് അയ്യായിരത്തിലധികം നേഴ്‌സുമാരെ :എച്ച് എസ് ഇ യ്‌ക്കെതിരെ താക്കിതുമായി ഐ എന്‍ എം ഓ

ഡബ്ലിന്‍ :ആരോഗ്യ മേഖലയെ തകിടം മറിച്ചുകൊണ്ട് നഴ്‌സുമാരെയും മിഡ്‌വൈഫുകളെയും ഒഴിവാകുകയോ പിരിച്ചുവിടുകയോ ചെയ്തുകൊണ്ടുള്ള കൊണ്ടുള്ള എച്ച്എസ്ഇയുടെ നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഐ എന്‍ എം ഓ .. സ്റ്റാഫ് കട്ടിങ്ങുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാക്കി കൊണ്ട് എച്ച് എസ് ഇ പുറത്തുവിട്ട കണക്കുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണെന്നു സംഘടനാ നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 10 മാസങ്ങള്‍ കൊണ്ട് മാത്രം 804 സ്റ്റാഫംഗങ്ങളെ എച്ച്എസ്ഇ ഒഴിവാക്കി എന്നാണ് കണക്കുകള്‍.

2009 മുതലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇതുവരെയായി 5,133 നഴ്‌സുമാരെയും മിഡ്‌വൈഫുകളെയും പിരിച്ചു വിട്ടിട്ടുണ്ട് എന്നാണ്. മൊത്തം ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ നിന്നും 13.5 ശതമാനത്തോളം കുറവാണ് 2009 മുതല്‍ നടത്തിയിരിക്കുന്ന പിരിച്ചു വിടലുകളിലൂടെ ഉണ്ടായിരിക്കുന്നത്.

എച്ച്എസ്ഇ ഐഎന്‍എംഒയ്ക്ക് സമര്‍പ്പിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം 804 നഴ്‌സ്, മിഡ്‌വൈഫ് സ്റ്റാഫുകളാണ് 2013ല്‍ ഒഴിവാക്കപ്പെട്ടത്. 53ശതമാനത്തിന്റെ കുറവാണ് പോസ്റ്റുകളില്‍ ഉണ്ടായിട്ടുള്ളത്. മൊത്തം ജോലിക്കാരില്‍ 34ശതമാനത്തോളം കുറവും ഇതു മുഖാന്തിരം കണക്കാക്കിയിട്ടുണ്ട്.

മുന്‍നിര ജോലിക്കാരില്‍ നിന്നും 1,068 സ്റ്റാഫുകളെ നഴ്‌സിംഗ്, മിഡ്‌വൈഫ്, മറ്റു സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും പിരിച്ചു വിടപ്പെട്ടത് ആരോഗ്യ വകുപ്പില്‍ 43ശതമാനത്തോളം സ്റ്റാഫുകളുടെ ഗ്രേഡിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും എച്ച്എസ്ഇ വ്യക്തമാക്കുന്നുണ്ട്.

എച്ച്എസ്ഇ നല്‍കിയിരിക്കുന്ന ഔദ്യോഗിക രേഖകള്‍ വച്ച് പഠനം നടത്തി അതിനു ശേഷം കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാനാണ് ഐഎന്‍എംഒ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മുന്‍നിര സ്റ്റാഫുകളെ പിരിച്ചു വിടുന്ന എച്ച്എസ്ഇയുടെ നടപടി രോഗികള്‍ക്ക് ലഭിക്കുന്ന സുരക്ഷയുടെ ഗുണ നിലവാരത്തെയാണ് ബാധിക്കുക എന്നാണ് ഐഎന്‍എംഒ അഭിപ്രായപ്പെടുന്നത്.

സ്റ്റാഫുകളുടെ എണ്ണം വെട്ടി ചുരുക്കിയ കാലയളവില്‍ തന്നെ സീനിയര്‍മാനേജര്‍മാര്‍ക്ക് അനുവദിച്ചിരുന്ന അലവന്‍സുകളും അവസാനിപ്പിച്ചിട്ടുണ്ടെന്നും ഐഎന്‍എംഒ മനസിലാക്കിയിട്ടുണ്ട്.

രോഗികളുടെ ആവശ്യം അനുസരിച്ചുള്ള സ്റ്റാഫുകളെ ആരോഗ്യ വകുപ്പില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നാണ് ഐഎന്‍എംഒ പറയുന്നത്. എത്രയും പെട്ടെന്ന് രോഗികളുടെ ആവശ്യം അറിഞ്ഞുള്ള നിയമനം സര്‍ക്കാര്‍ നടപ്പില്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎന്‍എംഒ അറിയിച്ചു.
മുന്‍ നിര സ്റ്റാഫുകളെ സംരക്ഷിക്കുന്നതിലും ആവശ്യമായ സഹകരണം അവര്‍ക്ക് നല്‍കുന്നതിലും സര്‍ക്കാരും ആരോഗ്യ വകുപ്പും ഒരേ പോലെ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു.

ഫ്രണ്ടലൈന്‍ സര്‍വ്വീസുകള്‍ സംരക്ഷിക്കപ്പെടുമെന്ന സ്ഥിരം പല്ലവി ഇവിടെ പ്രാവര്‍ത്തികമാക്കപ്പെടുന്നില്ലെന്നും കഴിഞ്ഞ 10 മാസങ്ങള്‍ക്കുള്ളിലെ 804 കട്ടുകള്‍ ഉള്‍പ്പെടെ 5 വര്‍ഷത്തിനുള്ളില്‍ 5,100റോളം നഴ്‌സിംഗ്, മിഡ്‌വൈഫറി പോസ്റ്റുകള്‍ കട്ടു ചെയ്യുകയും പരാജയമായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലിയാം ഡോറന്‍ കൂട്ടിച്ചേര്‍ത്തു.

മറ്റു 3,700റോളം നഴ്‌സിംഗ് സ്റ്റാഫുകളെയെങ്കിലും രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് നിയമിക്കപ്പെടണം എന്നും ലിയാം ഡോറന്‍ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയിലെ മുന്‍ നിര സ്റ്റാഫുകളെ പിരിച്ചു വിടുന്നതിലൂടെ സമൂഹത്തിന് നല്‍പ്പെടുന്ന ആരോഗ്യ സംരക്ഷണത്തിന്റെ ഗുണമേന്മയാണ് ഇല്ലാതാവുന്നതെന്നും സംഘടനാ സെക്രട്ടറി പറയുന്നു.

 

Scroll To Top