Sunday December 04, 2016
Latest Updates

നാല് ലക്ഷം പേര്‍ ടിക്കറ്റെടുത്ത ഡബ്ലിനിലെ ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കി 

നാല് ലക്ഷം പേര്‍ ടിക്കറ്റെടുത്ത ഡബ്ലിനിലെ ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കി 

ഡബ്ലിന്‍: ഡബ്ലിനിലെ ക്രോക്ക് പാര്‍ക്കില്‍ നടത്താനിരുന്ന അഞ്ചു ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ടുകളും റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു.

അമേരിക്കന്‍ പോപ്പ് ഗായകനായ ഗാര്‍ത്ത് ബ്രൂക്ക്‌സിന്റെ 5 കണ്‍സേര്‍ട്ടുകള്‍ക്കാണ് അനുമതി തേടിയിരുന്നത്. എന്നാല്‍ അഞ്ചു കണ്‍സേര്‍ട്ടുകളില്‍ 3 എണ്ണത്തിന് മാത്രമേ അനുമതി നല്‍കൂ എന്നായിരുന്നു ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ നിലപാട്.  അഞ്ചു കണ്‍സേര്‍ട്ടുകള്‍ക്കും അനുമതി ലഭിക്കുന്നില്ലെങ്കില്‍ പരിപാടി മുഴുവനായി റദ്ദാക്കുമെന്ന് ഗാര്‍ത്ത് ബ്രൂക്ക്‌സ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അഞ്ചു ദിവസങ്ങളിലും ആകെയുള്ള എണ്‍പത്തിനായിരം ടിക്കറ്റുകള്‍ വീതവും വിറ്റു പോയിരുന്നു.ആകെ നാല് ലക്ഷം പേര്‍ കണ്‍സെര്‍ട്ടിനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.കൂടുതല്‍ ദിവസം കണ്‍സെര്‍റ്റ് നടത്തിയാല്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യവും ,ശബ്ദ മലീനീകരണവും മുഖേനെ നഗരത്തിലെ സമാധാന ജീവിതത്തിന് ഭംഗം വരുമെന്നായിരുന്നു കൌണ്‍സിലിന്റെ നിലപാട്.
കണ്‍സെര്‍റ്റ് നടക്കാതിരിക്കുന്നത് മൂലം അയര്‍ലണ്ടിന് 250 മില്യണ്‍ യൂറോയുടെ നഷ്ട്ടമുണ്ടാവുമെന്നു പ്രധാന മന്ത്രി എന്ടാ കെന്നി പാര്‍ലിമെന്റില്‍ അറിയിച്ചു.

നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും സിറ്റി കൌണ്‍സില്‍ 3 കണ്‍സെര്‍റ്റില്‍ കൂടുതല്‍ നടത്താനാവില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Scroll To Top