Monday December 05, 2016
Latest Updates

നാല് ഡാമുകള്‍ കേരളത്തിന്റെ തന്നെയെന്ന് പുതുക്കിയ ഡാം രജിസ്റ്റര്‍

നാല് ഡാമുകള്‍ കേരളത്തിന്റെ തന്നെയെന്ന് പുതുക്കിയ ഡാം രജിസ്റ്റര്‍

തിരുവനന്തപുരം: കേരളത്തിന്റെ നാല് ഡാമുകള്‍ തമിഴ്‌നാട് സ്വന്തമാക്കിയെന്ന വിവാദം അവസാനിക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയില്‍ നാല് ഡാമുകളും കേരളത്തിന്റെ ഉടമസ്ഥതയിലെന്ന് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍, തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പിക്കുളം എന്നീ ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന് നഷ്ടപ്പെട്ടുവെന്ന വെളിപ്പെടുത്തലാണ് വിവാദമായത്.

എന്നാല്‍ പുതുക്കിയ പട്ടികയില്‍ നാല് ഡാമുകളും കേരളത്തിന്റെ പട്ടികയില്‍ തന്നെയാണുള്ളത്. എന്നാല്‍ ഈ ഡാമുകളുടെ പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലാണ്.  2013 ഡിസംബര്‍ 27ലെ ജലകമ്മീഷന്റെ യോഗത്തിനുശേഷം 2014 ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡാം രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്.

2009 വരെ തമിഴ്‌നാടിന്റെ ഉടമസ്ഥതയിലായിരുന്ന നാല് ഡാമുകള്‍ കേരളം ആവശ്യപ്പെട്ടത് പ്രകാരമാണ് കേരളത്തിന്റെ പേരിലേക്ക് മാറ്റിയത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ തമിഴ്‌നാട് ഈ ഡാമുകള്‍ക്കായി വീണ്ടും അവകാശവാദം ഉന്നയിക്കുകയും കേരളം ഈ അവകാശവാദം എതിര്‍ക്കാതിരിക്കുകയും ചെയ്തതോടെ ഡാമുകള്‍ തമിഴ്‌നാടിന് സ്വന്തമായി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Scroll To Top