Tuesday December 06, 2016
Latest Updates

നായര്‍ സമുദായത്തിന് ഒരു മന്ത്രിയെ കൂടി ഉറപ്പാക്കുമെന്ന് ധാരണ,പുനസംഘടന വേണ്ടെന്ന് ചെന്നിത്തല:തര്‍ക്കം തുടരുന്നു 

നായര്‍ സമുദായത്തിന് ഒരു മന്ത്രിയെ കൂടി ഉറപ്പാക്കുമെന്ന് ധാരണ,പുനസംഘടന വേണ്ടെന്ന് ചെന്നിത്തല:തര്‍ക്കം തുടരുന്നു 

കൊച്ചി: മന്ത്രിസഭാ പുനസംഘടനയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എന്‍ എസ് എസി ന്റെ ജനറല്‍ സെക്രട്ടറിയുമായി കൂടികാഴ്ച്ചനടത്തി.നായര്‍ സമുദായത്തിന് ഒരു മന്ത്രിസ്ഥാനം കൂടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി എന്‍ എസ് എസിന് ഉറപ്പു നല്കിയതായാണ് വിവരം.ജി കാര്‍ത്തികേയനോ ,ഗണേഷ് കുമാറോ മന്ത്രിസഭയില്‍ എത്തുമെന്നാണ് വിവരം.

ഇതിനിടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനെതിരെ ജി കാര്‍ത്തികേയന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്കി.തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് എ കെ ആന്ടണിയോടും ,അഹമദ് പട്ടേലിനോടും അദ്ദേഹം പരാതിയറിയിച്ചു 

അതേസമയം മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലേക്ക് പോവാന്‍ തീരുമാനിച്ചതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് പോകും. സ്വകാര്യ ആവശ്യത്തിനുള്ള യാത്രയാണ് എന്നാണ് വിശദീകരണമെങ്കിലും പുന:സംഘടനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയാണ് ചെന്നിത്തലയുടെ ലക്ഷ്യമെന്നാണ് സൂചന. അടുത്ത മാസം ആദ്യമാകും രമേശ് ഡല്‍ഹിയിലെത്തുക. വ്യാഴാഴ്ചയാണ് ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലേക്ക് പോവുന്നത്.

Scroll To Top