Wednesday December 07, 2016
Latest Updates

നായന്മാര്‍ക്കും ,സുറിയാനി ക്രിസ്ത്യാനികള്‍ക്കും സന്തോഷിക്കാം !.. മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

നായന്മാര്‍ക്കും ,സുറിയാനി ക്രിസ്ത്യാനികള്‍ക്കും സന്തോഷിക്കാം !.. മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: പിന്നോക്ക സമുദായങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അമിതമായി ആനുകൂല്യങ്ങള്‍ നല്‍കുന്നെന്ന മുന്നാക്ക സമുദായങ്ങളുടെ മുറവിളികള്‍ക്കിടെ മുന്നോക്കത്തിലെ പിന്നാക്കക്കാര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്രം പദ്ധതികളാവിഷ്‌ക്കരിക്കുന്നു. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ദശാബ്ദങ്ങളായുള്ള ആവശ്യമാണ് പൂവണിയുന്നത്. പദ്ധതിക്ക് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം വേണ്ടതിനാല്‍ സഭക്ക് സമര്‍പ്പിക്കാനുള്ള രേഖകള്‍ മുഴുവന്‍ തയ്യാറായി കഴിഞ്ഞതായി വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാക്കക്കാര്‍ക്ക് നല്‍കുന്നതു പോലുള്ള സ്‌കോളര്‍ഷിപ്പുകള്‍, സ്‌റ്റൈപ്പന്റുകള്‍, വിദേശ പഠന ഫെലോഷിപ്പുകള്‍, ഹോസ്റ്റല്‍ ആനുകൂല്യങ്ങള്‍ എന്നിവയാണ് പരിഗണനയിലുള്ളത്. കേന്ദ്ര സാമൂഹിക നീതി – ശാക്തീകരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.

നേരത്തെ മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കുറിച്ച് പഠിക്കാന്‍ എസ് ആര്‍ സിന്‍ഹുവിന്റെ നേതൃത്വത്തില്‍ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത കമ്മീഷന്റെ ശുപാര്‍ശകളാണ് ഇപ്പോള്‍ കേന്ദ്രത്തിന് പ്രചോദനമായിട്ടുള്ളത്. വിദ്യാഭ്യാസ രംഗത്തെ പ്രധാനമായി പരാമര്‍ശിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് നല്‍കുന്ന അതേ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സംവരണം സംബന്ധിയായ വിഷയങ്ങളില്‍ മന്ത്രി സഭക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ല. അതിന് ഭരണ ഘടനാനുമതി വേണ്ടി വരും.

ബ്രാഹ്മണര്‍,നായന്മാര്‍,സുറിയാനി ക്രിസ്ത്യാനികള്‍ തുടങ്ങിയ സമൂഹങ്ങളിലെ പതിനായിരക്കണക്കായ പാവപെട്ടവര്‍ക്ക് ആഹ്ലാദം പകരുന്ന തീരുമാനമാണിത്.ജാതിയുടെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന ഈ സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പുതിയ തീരുമാനം സഹായിച്ചേക്കും

മുന്നോക്ക സമുദായ സംഘടനകളുടെ നിരന്തരമായ ആവശ്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുകൂല തീരുമാനവുമായി രംഗത്തു വന്നിരിക്കുന്നത്. സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് കേരളത്തില്‍ നിന്ന് എന്‍ എസ് എസ് ശക്തമായി ആവശ്യപ്പെട്ടിരുന്നു. കൂടെ ഇത്തരം വിഷയങ്ങള്‍ ബി ജെ പി തങ്ങളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ആയുധമാക്കുന്നുണ്ടെന്നതും സര്‍ക്കാറിനെ പുതിയ തീരുമാനത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിന് മന്ത്രി സഭയുടെ അടിയന്തിര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Scroll To Top