Friday December 09, 2016
Latest Updates

നായകള്‍ക്ക് മികച്ച പരിചരണം ലഭിച്ചില്ല,ഉടമയ്ക്ക് പിഴ 

നായകള്‍ക്ക് മികച്ച പരിചരണം ലഭിച്ചില്ല,ഉടമയ്ക്ക് പിഴ 

ഗാല്‍വെ:നായ്ക്കളെ വെറുതെ അവഗണിച്ച് കളയാമെന്നു ആരെങ്കിലും വിചാരിച്ചാല്‍ അയര്‍ലണ്ടിലെ നായപ്രേമികള്‍ അവരെ വെറുതെ വിടുകയില്ല.പ്രത്യേകിച്ചും സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലെ നായകള്‍ക്ക്.

ഈസ്റ്റ് ഗാല്‍വെയില്‍ പ്രവര്‍ത്തിക്കുന്ന ആനിമല്‍ വെല്‍ഫെയര്‍ സെന്ററിനെതിരെയാണ് ആക്ഷേപം. കഴിഞ്ഞ പത്ത് വര്‍ഷമായി സര്‍ക്കാര്‍ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. 2012 ല്‍ മാത്രം ഈ സ്ഥാപനത്തിനു 4000 യൂറോ സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ലഭ്യമല്ല. സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വെല്‍ഫെയര്‍ സെന്ററിന്റെ സ്ഥാപക സാറ ഗന്ദര്‍ക്കെതിരെ കേസെടുത്തിരുന്നു.കൃത്യ സമയത്ത് ഭക്ഷണം പോലും കൊടുക്കുന്നില്ലെന്നായിരുന്നു ആരോപണം 

ബുള്‍ ബ്രീഡ് ഇനത്തില്‍പ്പെട്ട നായ്ക്കളെയും പൂച്ചകളെയും പരിചരിക്കുന്ന വെല്‍ഫെയര്‍ സെന്ററാണിത്. ലോഗ്രെ ജില്ലാ കോടതിയിലാണ് കേസില്‍ വിചാരണ നടന്നത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗാല്‍വെ സൊസൈറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആനിമല്‍ വെല്‍ഫെയര്‍ സെന്ററില്‍ മൃഗങ്ങള്‍ക്ക് മോശം പരിചരണമാണെന്ന് വ്യക്തമായത്. കഴിഞ്ഞ ജൂലൈയിലാണ് ഈ കേന്ദ്രത്തിനെതിരെ പരാതി ഉയര്‍ന്നത്. ജില്ലാ കോടതിയില്‍ നടന്ന വിചാരണയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി സാറ ഗന്ദറിന് 250 യൂറോ പിഴയടിച്ചു

Scroll To Top