Sunday December 11, 2016
Latest Updates

നാമ ഈ വര്‍ഷം 5 ബില്യന്‍ യൂറോയുടെ പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചു,ഭവന പ്രതിസന്ധി അയയുന്നു 

നാമ ഈ വര്‍ഷം 5 ബില്യന്‍ യൂറോയുടെ പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചു,ഭവന പ്രതിസന്ധി അയയുന്നു 

ഡബ്ലിന്‍: നാഷണല്‍ അസസ്റ്റ് മാനേജ്‌മെന്റ് ഏജന്‍സി അഥവാ നാമ ഈ വര്‍ഷം ഇതുവരെ 5 ബില്യന്‍ യൂറോയുടെ പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചുവെന്ന് നാമ ചെയര്‍മാന്‍ ഫ്രാങ്ക്
ഡാലി. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 3.7 ബില്യന്‍ യൂറോയുടെ പ്രോപ്പര്‍ട്ടികളാണ്
വിറ്റഴിച്ചതു. എന്നാല്‍ ഈ വര്‍ഷം ആറ് മാസം കൊണ്ടുതന്നെ 5 ബില്യന്‍ യൂറോയുടെ
പ്രോപ്പര്‍ട്ടികള്‍ വിറ്റഴിക്കാനായത് നാമയ്ക്ക് നേട്ടമാണ്. ഐറിഷ് സമ്പദ്ഘടന
മെച്ചപ്പെടുന്നതിന്റെ സൂചനയാണ് വില്‍പ്പനയില്‍ ഉണ്ടായ വര്‍ദ്ധനവെന്ന് നാമ
ചെയര്‍മാന്‍ പറഞ്ഞു.

ഭവന വില്‍പ്പനയിലെ ഈ ട്രെന്‍ഡ് തുടരുമെന്നാണ് കരുതുന്നതെന്നും നാമ ചെയര്‍മാന്‍
പറഞ്ഞു. വാട്ടര്‍ ഫോര്‍ഡ് ചേംബര്‍ അലയുന്ന ഓഫ് കോമേഴ്‌സിന്റെ ഒരു ചടങ്ങില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡബ്ലിനില്‍ വീടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നാമയ്ക്ക് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും നാമ ചെയര്‍മാന്‍ പറഞ്ഞു. ഡബ്ലിനില്‍ ആവശ്യമുള്ളത്തിന്റെ പകുതി വീടുകളും അപ്പാര്‍ട്ടുമെന്റുകളും എങ്കിലും ലഭ്യമാക്കാന്‍ നാമയ്ക്ക്കഴിയുമെന്നു ചെയര്‍മാന്‍ പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഡബ്ലിനില്‍ 40,000മുതല്‍ 50,000 വരെ വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും വേണ്ടി വരുമെന്നാണു റിപ്പോര്‍ട്ട്.

നാമയുടെ ഇടപെടല്‍ മുഖേനെ ഭവന പ്രതിസന്ധിയുടെയും,തെരുവില്‍ ഭവന രഹിതരുടെയും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ മറന്ന മട്ടാണ്.താല്‍ക്കാലിക പ്രതിസന്ധി മൂലം സൃഷ്ട്ടിക്കപ്പെട്ട കൃത്രിമ വിലക്കയറ്റവും ഏതാനം മാസങ്ങള്‍ കൊണ്ട് ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് വിപണിയിലെ ആവശ്യക്കാര്‍ ഇപ്പോള്‍

Scroll To Top