Sunday December 11, 2016
Latest Updates

നാമനിര്‍ദ്ദേശ പത്രികയില്‍ പെണ്‍മക്കളുടെ വിവാഹം ബാധ്യതയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി…!

നാമനിര്‍ദ്ദേശ പത്രികയില്‍ പെണ്‍മക്കളുടെ വിവാഹം ബാധ്യതയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി…!

ശ്രീനഗര്‍: നാമനിര്‍ദ്ദേശ പത്രികയില്‍ പെണ്‍മക്കളുടെ വിവാഹം ബാധ്യതയെന്ന് രേഖപ്പെടുത്തിയ കോണ്‍ഗ്രസ് സ്ഥാനാനാര്‍ത്ഥി പുലിവാല് പിടിച്ചു. ജമ്മുകാശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന മുഹമ്മദ് യൂസഫ് ഭട്ടാണ് പെണ്‍മക്കളുടെ വിവാഹം ബാധ്യതയെന്ന് രേഖപ്പെടുത്തി പുലിവാല് പിടിച്ചത്.

സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ക്കൊപ്പം ബാധ്യതയും രേഖപ്പെടുത്തേണ്ടതുണ്ട്. ഈ കോളത്തിലാണ് ഭട്ട് പെണ്‍മക്കളുടെ വിവാഹം ബാധ്യതയായി ചേര്‍ത്തത്. അവിവാഹിതരായ മൂന്നു പെണ്‍മക്കളാണ് ഭട്ടിനുള്ളത് ഇവരുടെ വിവാഹം ബാധ്യതയെന്നാണ് ഇയാള്‍ രേഖപ്പെടുത്തിയത്. അതേസമയം ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത തനിക്ക് വേണ്ടി സഹായിയാണ് നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിച്ചതെന്നും സഹായിക്ക് സംഭവിച്ച കൈപ്പിഴവാന് തെറ്റ് സംഭവിക്കാന്‍ കാരണമെന്നുമാണ് ഇയാളുടെ വിശദീകരണം.

ജമ്മുവിലെ ഗന്ദേര്‍ബാല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിനാണ് ഇയാള്‍ പത്രിക നല്‍കിയത്. ഭട്ടിന് ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തതിനാല്‍ സംഭവിച്ച പിഴവാണെന്ന് കോണ്‍ഗ്രസ് നേതാവ് അംബികാ സോണിയും വ്യക്തമാക്കി. നേരത്തെ നാഷ്ണല്‍ കോണ്‍ഫ്രണ്‍സിലായിരുന്ന ഭട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് കോണ്‍ഗ്രസിലെത്തിയത്..

Scroll To Top