Saturday December 10, 2016
Latest Updates

നാപ്പി മോഷ്ടിച്ചു എന്ന് ആരോപിച്ച് കടയുടമ തടഞ്ഞുവച്ച ആള്‍ക്ക് 5000 യൂറോ നഷ്ടപരിഹാരം

നാപ്പി മോഷ്ടിച്ചു എന്ന് ആരോപിച്ച് കടയുടമ തടഞ്ഞുവച്ച ആള്‍ക്ക് 5000 യൂറോ നഷ്ടപരിഹാരം

ഡബ്ലിന്‍: നാപ്പി മോഷ്ടിച്ചു എന്ന് ആരോപിച്ച് കടയുടമ തടഞ്ഞു വച്ച ആള്‍ക്ക് 5000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. മാനനഷ്ടത്തിന് പരിഹാരമായാണ് കോടതി തുക അനുവദിച്ചത്. ഫ്രാന്‍സിസ് ഡ്യൂണെ എന്ന 55 കാരനാണ് കോടതി നഷ്ടപരിഹാരത്തുക അനുവദിച്ചത്. കടയുടമ ചാര്‍ളി ട്രെസിയോട് സര്‍ക്യൂട്ട് സിവില്‍ കോടതിയാണ് ഉത്തരവിട്ടത്.ഡബ്ലിനിലെ ഫിലിപ്‌സ് ബര്‍ഗ് അവെന്യുവിലെ കടയില്‍ നിന്ന് നാപ്പി മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് കടയുടമയായ ചാര്‍ളി, ഫ്രാന്‍സിസ് ഡ്യൂണെയ്‌ക്കെതിരെ രംഗത്ത് വന്നത്.

കടയില്‍ എത്തിയ ഫ്രാന്‍സിസ് പണം നല്കാതെ 2 പാക്കറ്റ്  നാപ്പിയുമായി മുങ്ങിയെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം തെറ്റായിരുന്നെന്ന് തെളിഞ്ഞതോടെ ഫ്രാന്‍സിസിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. 2012 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്രാന്‍സിസ് കടയുടെ മുന്നിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ രണ്ട പാക്കറ്റ് പാമ്പെഴ്‌സ് നാപ്പി ഉണ്ടായിരുന്നു.

ഇത് ചാര്‍ളിയുടെ കടയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ചാര്‍ളി ആരോപിച്ചതിനെ തുടര്‍ന്നാണു പ്രശ്‌നങ്ങള തുടങ്ങിയത്.ഇതിന്റെ പേരില്‍ ഡ്യൂണെയെ കടയുടമസ്ഥനും ജോലിക്കാരും ചേര്‍ന്ന് പിടിച്ചു നിര്‍ത്തി .താന്‍ മോഷ്ട്ടിച്ചതല്ലെന്നു കേണു പറഞ്ഞിട്ടും കടയുടമ അത് വിശ്വസിച്ചില്ലെന്നു ഡ്യൂണെ പറയുന്നു.

യഥാര്‍ത്ഥത്തില്‍ മറ്റൊരു കടയില്‍ നിന്ന് വാങ്ങിയ നാപ്പി പാക്കറ്റുകളാണ് ഫ്രാന്‍സിസിന്റെ കൈവശം ഉണ്ടായിരുന്നത്. കടയുടമയുടെ പെരുമാറ്റം തന്നെ അപമാനിക്കുന്നതിന് തുല്യമായിരുന്നെന്ന് ഫ്രാന്‍സിസ് കോടതിയെ ബോധിപ്പിച്ചു. ഫ്രാന്‍സിസിനെതിരെ ആരോപണം ഉന്നയിച്ച് അപമാനിക്കുന്നതിന് മുമ്പ് കടയുടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടിയിരുന്നുവെന്നും കോടതി പറഞ്ഞു.

Scroll To Top