Wednesday December 07, 2016
Latest Updates

നാനോയ്ക്ക് ഡീസല്‍ പതിപ്പ് ഇറക്കാനുള്ള തീരുമാനം ടാറ്റ ഉപേക്ഷിച്ചു; കാത്തിരുന്നവര്‍ നിരാശരാകും

നാനോയ്ക്ക് ഡീസല്‍ പതിപ്പ് ഇറക്കാനുള്ള തീരുമാനം ടാറ്റ ഉപേക്ഷിച്ചു; കാത്തിരുന്നവര്‍ നിരാശരാകും

റ്റവും വില കുറഞ്ഞ കാര്‍ എന്ന വിശേഷണത്തോടെ വിപണിയില്‍ എത്തിയ ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പ് കമ്പനി ഉപേക്ഷിച്ചു. നാനോയുടെ ജനപ്രീതി ഇടിഞ്ഞതും ഡീസല്‍ വില വര്‍ധനയും ചൂണ്ടിക്കാട്ടി നാനോയുടെ ഡീസല്‍ പതിപ്പ് ഇറക്കേണ്ടന്ന് ടാറ്റ തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാനോയുടെ വില്‍പ്പന 65 ശതമാനം കുറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി ഡീസല്‍ പതിപ്പിന്റെ നിര്‍മ്മാണം നിര്‍ത്തിവച്ചത്.

ആദ്യമായി നാനോ ഇന്ത്യന്‍ നിരത്തില്‍ എത്തിയപ്പോള്‍ തന്നെ ഡീസല്‍ പതിപ്പ് പുറത്ത് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വില്‍പ്പന വന്‍ തോതില്‍ ഇടിഞ്ഞതോടെ പുതിയ പരീക്ഷണം നടത്തി കൈപൊള്ളിക്കേണ്ടന്നാണ് ടാറ്റയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 21,129 നാനോ കാറുകളാണ് വിറ്റഴിച്ചത്. നാനോ വിപണിയില്‍ എത്തിയതിനു ശേഷം ഇതുവരെ 2.5 കാറുകള്‍ മാത്രമാണ് വില്‍ക്കാന്‍ സാധിച്ചത്.

ബിഎസ് ഫോര്‍ എമിഷന്‍ നിലവാരത്തില്‍ ഡീസല്‍ എഞ്ചിനുകള്‍ നിര്‍മ്മിച്ചാല്‍ നാനോയ്ക്ക് കുറഞ്ഞത് 3 ലക്ഷം രൂപ എങ്കിലും വിലയിടെണ്ടി വരും. ഇതോടെ വില കുറഞ്ഞ കാര്‍ എന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ലാതെയാകും. അതേസമയം തന്നെ മൂന്ന് ലക്ഷം വിലയുള്ള മറ്റ് കാറുകളോട് മത്സരിക്കാന്‍ നാനോയ്ക്ക് കഴിയാതെയാകും. ഇത് വിപണിയില്‍ വന്‍ തിരിച്ചടിക്ക് കാരണമാകുമെന്ന് ടാറ്റ വിലയിരുത്തുന്നു.

Scroll To Top