Saturday December 03, 2016
Latest Updates

നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് കടല്‍ക്കൊല കേസിലെ പ്രതി

നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് കടല്‍ക്കൊല കേസിലെ പ്രതി

ന്യൂഡല്‍ഹി: പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ കടല്‍ക്കൊല കേസിലെ പ്രതി ലാത്തോറെ മാസിമിലിയാനോ തന്നെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കഴിഞ്ഞ ആഴ്ചയാണ് ഇയാളെ പക്ഷാഘാതത്തെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടിലെത്തി ചികിത്സ തുടരുന്നതിന് മടക്കി അയയ്ക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗ സൌഖ്യത്തിന് നാട്ടിലെ ചികിത്സ ഫലപ്രദമാകുമെന്ന് ഇയാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും.

അതേസമയം നാവികാന്‍ ചികിത്സയോട് പ്രതികരിക്കുന്നുന്‌ടെന്നും ആരോഗ്യനില ഗുരുതരമല്ലെന്നും ഇയാളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. 2012 ഫെബ്രുവരിയിലാണ് ഇറ്റാലിയന്‍ നാവികര്‍ മലയാളി മല്‍സ്യത്തൊഴിലാളികളെ വെടി വച്ച് കൊന്നത്. അന്ന് മുതല്‍ ഇവര്‍ ഇന്ത്യയിലെ ജയിലില്‍ കഴിയുകയാണ്.

Scroll To Top