Thursday December 08, 2016
Latest Updates

നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച സംഘടനാംഗങ്ങളായ 120 പേരെ ഐഎസ് കൊലപ്പെടുത്തി; മരിച്ചവരില്‍ യൂറോപ്യന്‍മാരും

നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച സംഘടനാംഗങ്ങളായ 120 പേരെ ഐഎസ് കൊലപ്പെടുത്തി; മരിച്ചവരില്‍ യൂറോപ്യന്‍മാരും

ലണ്ടന്‍: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ സംഘടനയിലെ തന്നെ 120 ഓളം അംഗങ്ങളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായി സംഘടനയില്‍ ചേരുകയും പിന്നീട് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയും ചെയ്ത വിദേശ പോരാളികളെയാണ് ഐഎസ് വകവരുത്തിയത്. ബ്രിട്ടന്‍
ആസ്ഥാനമായ ഒരു മനുഷ്യാവകാശ സംഘടനയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.

ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും പിന്നീട് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയും ചെയ്തതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഏകദേശ എണ്ണം 120 ആണെന്നാണ് ഈ ബ്രിട്ടീഷ് സംഘടന കണക്കാക്കുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ എണ്ണം ഇപ്പോള്‍ പുറത്ത് വന്നതിലും കൂടുതലാണെന്ന് സംഘടന പ്രവര്‍ത്തകര്‍ പറയുന്നു. യഥാര്‍ത്ഥ മരണ സംഖ്യ ഇരുനൂറില്‍ കൂടുമെന്ന് സംഘടനയുടെ ഡയറക്ടര്‍ റാമി അബ്ദുറഹ്മാന്‍ പറഞ്ഞു. കൊല്ലപ്പെട്ട 120 പേരില്‍ 116 പേരും വിദേശികളാണ്.കൊല്ലപ്പെട്ടവര്‍ ഏത് പ്രായക്കാരാണെന്നോ ഏത് രാജ്യക്കാരാണെന്നോ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

എന്നാല്‍ ഇവരില്‍ ചിലര്‍ യൂറോപ്പില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരാണെന്ന് സംഘടന സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലും ആധിപത്യം സ്ഥാപിച്ച ശേഷം 1,880 പേരെ വകവരുത്തിയുട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ എട്ട് സ്ത്രീകളും രണ്ട് കുട്ടികളും അടക്കം കൊല്ലപ്പെട്ട 1,177 പേരും സാധാരണക്കാരാണ്. തലയറുത്ത് കൊല്ലുക, വെടിവച്ച് കൊല്ലുക, കല്ലെറിഞ്ഞു കൊല്ലുക തുടങ്ങിയ ക്രൂരമായ കൊലപാതക രീതികളാണ് ഐഎസ് നടപ്പിലാക്കിയിരുന്നത്. പൊതുജനങ്ങള്‍, സ്വന്തം സംഘടനാംഗങ്ങള്‍ എന്നിവരെ കൂടാതെ 502 സൈനികരേയും 930 സുന്നി ട്രൈബ് വിഭാഗക്കാരെയും ഐഎസ് ആറ് മാസത്തിനകം വകവരുത്തി.

Scroll To Top