Friday December 09, 2016
Latest Updates

നാട്ടിലെത്തുമ്പോള്‍ ജാഗ്രതെ; റോഡ് നിയമ ലംഘനത്തിന്റെ വര്‍ധിപ്പിച്ച പിഴ നാളെ നിലവില്‍; ലൈസന്‍സ് ഇല്ലെങ്കില്‍ പിഴ 10,000

നാട്ടിലെത്തുമ്പോള്‍ ജാഗ്രതെ; റോഡ് നിയമ ലംഘനത്തിന്റെ വര്‍ധിപ്പിച്ച പിഴ നാളെ നിലവില്‍; ലൈസന്‍സ് ഇല്ലെങ്കില്‍ പിഴ 10,000

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമ ലംഘനത്തിന്റെ വര്‍ധിപ്പിച്ച പിഴ നാളെ നിലവില്‍ വരും. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴ ശിക്ഷ കുത്തനെ കൂട്ടി. ഇനി മുതല്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ 10,000 രൂപ പിഴ അടയ്‌ക്കേണ്ടി വരും കൂടാതെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനം ഒടുക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 5000 രൂപ നഷ്ടപ്പെടും.

മൂന്ന് തവണ നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് പിടിച്ചെടുക്കുമെന്ന്. ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കും., ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കും. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് 500 രൂപ പിഴ ഈടാക്കും. ആവശ്യമായ രേഖകള്‍ ഇല്ലാത്ത ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഇരു ചക്ര വാഹനങ്ങളില്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍ 1000 രൂപ പിഴ ഈടാക്കും.

കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴയും പുക പരിശോധ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കാറുകള്‍ക്ക് 1500 രൂപ പിഴയും ഈടാക്കും. ഇന്‍ഷുറന്‍സ് ഇല്ലാത്ത കാറുകള്‍ക്ക് 10000 രൂപ പിഴയും രേഖകള്‍ ഇല്ലാത്ത കാറിനു 5000 രൂപ പിഴയും വാഹനം പിടിച്ച് എടുക്കുകയും ചെയ്യും. നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വാഹനങ്ങള്‍ കോടതി വഴി മാത്രമേ വിട്ടുകിട്ടൂ.

Scroll To Top