Sunday December 11, 2016
Latest Updates

നാട്ടരങ്ങ് നാടക സംഘം ,കോട്ടയത്തെ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ഒരു കൈതാങ്ങാവും

നാട്ടരങ്ങ് നാടക സംഘം ,കോട്ടയത്തെ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ഒരു കൈതാങ്ങാവും

ഡബ്ലിന്‍: മാര്‍ച്ച് ഇരുപത്തിഒന്‍പതാം തീയതി ഡബ്ലിന്‍ ഓരേലി തീയേറ്ററില്‍ വെച്ച് അവതരിപ്പിക്കുന്ന ‘ഇമ്മണി വല്ല്യ ഒന്ന്’ നാടകത്തിന്റെ ചിലവുകള്‍ കഴിഞ്ഞ് മിച്ചം കിട്ടുന്ന മുഴുവന്‍ തുകയും നാട്ടരങ്ങ് നാടക സംഘം നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയത്തിന് നല്‍കുന്നത് ആയിരിക്കും.
നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷകാലം ആയി ജനറല്‍ ഹോസ്പിറ്റല്‍, കോട്ടയം മെഡിക്കല്‍ കോളേജ്, കുട്ടികളുടെ ഹോസ്പ്പിറ്റല്‍ എന്നിവിടങ്ങളിലെ പാവപെട്ട രോഗികള്‍ക്ക് സൌജന്യമായി മൂന്ന് നേരം ഭക്ഷണം എത്തിച്ച് കൊടുക്കുകയും, പാവപെട്ട രോഗികള്‍ക്കായി മരുന്നും, സ്‌കാനിങ്ങ്,യാത്രാ ചെലവ് എന്നിവ നല്കുകയും     അനാഥരായ മുന്നൂറോളം മാനസികരോഗികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
അയര്‍ലണ്ടില്‍ മികച്ച ജീവിത സാഹചര്യങ്ങളില്‍ നമ്മള്‍ കഴിയുമ്പോള്‍ വിശപ്പ്‌കൊണ്ടും രോഗതാലും വലയുന്ന നമ്മുടെ പാവപെട്ട സഹോദരങ്ങള്‍ക്ക് അത്താണിയാകുന്ന പി യു തോമസ് എന്ന മഹത് വ്യക്തി നേതൃത്വം നല്‍ക്കുന്ന നവജീവനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന ‘ഇമ്മണി വല്ല്യ ഒന്ന്’ നാടകത്തോട് സഹകരിച്ച് ഈ നല്ല സംരംഭത്തില്‍ നല്ലവരായ നിങ്ങളും പങ്കാളികളാകും എന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0873534469, 0871390007,
0863527577, 0862349138

Scroll To Top