Saturday December 10, 2016
Latest Updates

നാടനും ഫാസ്റ്റ് ഫുഡും

നാടനും ഫാസ്റ്റ് ഫുഡും

ഫാസ്റ്റ് ഫുഡ് യുഗത്തിലേക്ക് ചുവടുമാറ്റാന്‍ നമ്മള്‍ മലയാളികള്‍ കാണിച്ച തിടുക്കം അസുഖങ്ങളെ വിലയ്ക്കുവാങ്ങാനായിരുന്നുവെന്ന് വൈകിയാണ് അറിയുന്നത്.

വീട്ടില്‍ ഭാര്യയോ അമ്മയോ ഉണ്ടാക്കിയ ഭക്ഷണത്തെക്കാളും അവര്‍ ആസ്വദിച്ചത് ഫാസ്റ്റ് ഫുഡ് സെന്ററിലെ ചൂടുപറക്കുന്ന വിഭവങ്ങളെയും.
അമിത വണ്ണവും ഫാസ്റ്റ് ഫുഡും തമ്മില്‍ വേര്‍പിരിക്കാനാവാത്ത ബന്ധമുണ്ട്. തിരക്കേറിയ ഓഫീസ് ജോലികള്‍ കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ ഭക്ഷണം ഇനി പുറത്തു നിന്നാക്കാം എന്ന് പലരും ചിന്തിക്കുന്നു. സാധാരണ ഹോട്ടലുകളോ തട്ടുകടകളോ ഒന്നും അവര്‍ തിരഞ്ഞെടുക്കില്ല. അങ്ങനെ പുറമേ നിന്നു ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാവരും തിരഞ്ഞെടുക്കുന്നത് ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളെ തന്നെയാണ്. തട്ടുകടയിലെ രുചികരമായ തട്ടു ദോശയെക്കാളും എല്ലാവരും കഴിക്കാനിഷ്ടപ്പെടുന്നത് പൊറോട്ടയും ചിക്കനും ആയിരിക്കും.
ആ മസാലക്കൂട്ടുകളും മൈദ ഉപയോഗവും നമ്മുടെ വയറിനെയും ആരോഗ്യത്തെയും ദോഷകരമായിട്ടാണ് ബാധിക്കുക എന്ന് അപ്പോള്‍ ആരും ഓര്‍ക്കുകയുമില്ല.
നാടന്‍ ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. വീടിന് ചുറ്റുവട്ടത്തു നിന്നു തന്നെ ലഭിക്കുന്ന ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളില്‍ വളരെയധികം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ പലരും അത് ഉപയോഗിക്കാന്‍ കൂട്ടാക്കുന്നുമില്ല. പ്രായമ കൂടുന്തോറും ശരീരത്തിലെ എല്ലുകള്‍ക്കുണ്ടാവുന്ന തേയ്മാനം നിയന്ത്രിക്കാന്‍ ഇലക്കറികള്‍ ഒരു പരിധിവരെ സഹായിക്കുകയും ചെയ്യും.
ചെറുപ്പം മുതല്‍ തന്നെ കുട്ടികളെ നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഉത്തമം.

Scroll To Top