Friday December 09, 2016
Latest Updates

നാഗാലാന്‍ഡിലേക്ക് സ്ഥലം മാറ്റം ലഭിച്ച വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു

നാഗാലാന്‍ഡിലേക്ക് സ്ഥലം മാറ്റം ലഭിച്ച വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു

തിരുവനന്തപുരം: മിസോറാമില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് സ്ഥലം മാറ്റം ലഭിച്ച വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു. യുപിഎ നിയമിച്ച ഗവര്‍ണര്‍മാര്‍ സ്ഥാനം ഒഴിയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും വക്കം ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനം ഒഴിയാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ വക്കം പുരുഷോത്തമനെ സ്ഥലം മാറ്റാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. സ്ഥലം മാറ്റപ്പെട്ടതോടെയാണ് അദ്ദേഹം രാജി വയ്ക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുറം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം അറിയിച്ചത്. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. സജീവ രാഷ്ട്രീയത്തില്‍ തിരിച്ചെത്തുമെന്നും എന്നാല്‍ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2011ലാണ് അദ്ദേഹം മിസോറം ഗവര്‍ണറായി ചുമതലയേറ്റത്. .

Scroll To Top