Sunday December 11, 2016
Latest Updates

നഷ്ടത്തിലായ ക്രെഡിറ്റ് യൂണിയനുകള്‍ അടച്ചു പൂട്ടാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം 

നഷ്ടത്തിലായ ക്രെഡിറ്റ് യൂണിയനുകള്‍ അടച്ചു പൂട്ടാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം 

ഡബ്ലിന്‍:സഹകരണ മേഖലയില്‍ അയര്‍ലണ്ടിന്റെ ശക്തി ദുര്‍ഗമായിരുന്ന ക്രഡിറ്റ് യൂണിയനുകള്‍ പ്രതിസന്ധിയില്‍. നഷ്ടത്തിലായ ക്രെഡിറ്റ് യൂണിയനുകള്‍ അടച്ച് പൂട്ടാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു. നടപടിയുടെ ആദ്യ പടിയായി കോര്‍ക്കിലെ ഒരു ക്രെഡിറ്റ് യൂനിയാന്‍ അടച്ച് പൂട്ടാന്‍ സെന്‍ട്രല്‍ ബാങ്ക് ഹൈക്കോടതി ഉത്തരവ് നേടി. ബെറിഹാവന്‍ ക്രെഡിറ്റ് യൂണിയനാണ് അടച്ച് പൂട്ടാന്‍ തീരുമാനിച്ചത്. ബെറിഹാവന്‍ ക്രെഡിറ്റ് യൂണിയന്റെ ഭരണ തലത്തില്‍ ഉണ്ടായ വീഴ്ചയെ തുടര്‍ന്ന് സ്ഥാപനം നഷ്ടത്തിലാവുകയായിരുന്നു. 

സ്ഥാപനം നിലനിര്‍ത്തുന്നത് സംബന്ധിച്ച് 2010 ലും ഈ വര്ഷം ആദ്യവും രണ്ട് അവലോകന യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ക്രെഡിറ്റ് യൂണിയന്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. 3,500 അംഗങ്ങളുള്ള ക്രെഡിറ്റ് യൂണിയനാണ് കോര്‍ക്കിലേത്. സ്ഥാപനത്തിന്റെ നിലവിലെ സ്ഥിതി കൃത്യമായി വിലയിരുത്തിയ ശേഷമാണ് അടച്ച് പൂട്ടലിന് അനുമതി തേടി സെന്‍ട്രല്‍ ബാങ്ക് കോടതിയെ സമീപിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

2010 മുതല്‍ ഈ ക്രെഡിറ്റ് യൂണിയന്‍ പ്രതിസന്ധിയിലായിരുന്നു. രണ്ടു തവണ സ്ഥിതിഗതികള്‍ അവലോകനം ചെയ്തതില്‍ നിന്ന്, ഇനിയും ക്രെഡിറ്റ് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തി. ഇതേ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ നടപടി.

രാജ്യത്തൊട്ടാകെ നിരവധി ക്രഡിറ്റ് യൂണിയനുകളാണ് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത്

Scroll To Top