Saturday December 03, 2016
Latest Updates

നവീകരിച്ച മെഴ്‌സിഡസ് ബെന്‍സ് ബി ക്ലാസ് വിപണിയില്‍

നവീകരിച്ച മെഴ്‌സിഡസ് ബെന്‍സ് ബി ക്ലാസ് വിപണിയില്‍

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് ബി ക്ലാസിന്റെ നവീകരിച്ച മോഡല്‍ വിപണിയിലിറക്കി. 2015 ല്‍ 15 പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ബി ക്ലാസ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. 27.95 ലക്ഷം മുതലാണ് കാറിന്റെ വില.

പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ലഭ്യമാണ്. പെട്രോള്‍ വേരിയന്റിന് 27.95 ലക്ഷവും ഡീസല്‍ വേരിയന്റിന് 28.95 ലക്ഷവുമാണ് വില.

വലിയ ത്രീ പോയിന്റഡ് സ്റ്റാര്‍ എംബ്ലം പതിച്ച രണ്ട് ഭാഗങ്ങളുള്ള ഗ്രില്‍, രൂപമാറ്റം വരുത്തിയ ഹെഡ് ലാമ്പുകളും ഡേടൈം റണ്ണിങ് ലാമ്പുകളും, വലിയ എയര്‍ ഇന്‍ടേക്കുകളുള്ള മുന്‍ ബമ്പര്‍ 16 ഇഞ്ച് അലോയ് വീലുകള്‍, സ്‌പോര്‍ട്‌സ് സ്റ്റിയറിങ് വീല്‍, ഡയലുകള്‍, ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട്, സ്‌റ്റോപ്പ് സംവിധാനം തുടങ്ങിയവയാണ് പുതിയ ബി ക്ലാസിലെ പുതുമകള്‍. യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുംവിധമാണ് ബി ക്ലാസ് നവീകരിച്ചിട്ടുള്ളതെന്ന് മെഴ്‌സിഡീസ് ബെന്‍സ് അവകാശപ്പെടുന്നു.

 

Scroll To Top