Friday December 09, 2016
Latest Updates

നവന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമായി 

നവന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമായി 

ഡബ്ലിന്‍: നവന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമായി നവന്‍ ആശുപത്രിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ആയിരക്കണക്കിനാളുകളാണ് തെരുവില്‍ തടിച്ച് കൂടിയത്. നവനിലെ ഔര്‍ ലേഡി ആശുപത്രിയില്‍ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തില്‍ അത്യാഹിത വിഭാഗം പൂര്‍ണ്ണമായി നിലനിര്‍ണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നവന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചു പൂട്ടി പകരം താരതമ്യേന ഗുരുതരമല്ലാത്ത പരുക്കുകളുമായി വരുന്നവരെ ചികിത്സിക്കുന്ന കേന്ദ്രമെന്ന നിലയില്‍ തരം താഴ്ത്താനാണ് ഉദ്ദേശം. 

ഇതോടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ ആവശ്യമുള്ളവര്‍ ദ്രോഹഡ ആശുപത്രിയെ ആശ്രയിക്കേണ്ടി വരും. ഇത് ഔര്‍ ലേഡി ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കും. പ്രതിഷേധ മാര്‍ച്ചില്‍ 8,000 പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക കണക്ക്. ജിഎഎ, സോക്കര്‍, റഗ്ബി, ടെന്നീസ് ക്ലബ്ബുകളുടെയും സാമൂഹിക സംഘടനകളായ മീത്ത് റിവര്‍ റെസ്‌ക്യൂ, ഐസിഎംഎസ്എ തുടങ്ങിയ വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് പ്രതിഷേധ റാലി നടന്നത്. 

ഹെല്‍ത്ത് വിസില്‍ബ്ലോവര്‍ ജോ മഗ്രാത്തും, ഡെപ്യൂട്ടി പീഡര്‍ ടോബിനും പ്രതിഷേധ റാലിയില്‍ സംസാരിച്ചു. പ്രതിവര്‍ഷം 19,000 പേരാണ് നവനിലെ ഔര്‍ ലേഡി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി എത്തുന്നത്. ഇത്രയും ആളുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് റോബിന്‍ കുറ്റപ്പെടുത്തി. പുതിയ റീജണല്‍ ഹോസ്പിറ്റലുകള്‍ പണി കഴിപ്പിക്കുന്നത് വരെ പഴയവ അടച്ചു പൂട്ടില്ലെന്ന വാഗ്ദാനം പാലിക്കാന്‍ ലേബര്‍ പാര്‍ട്ടി തയ്യാറാകണമെന്നും പ്രതിഷേധ റാലിയില്‍ ആവശ്യമുയര്‍ന്നു. ഔര്‍ ലേഡി ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമായി നിലനിര്‍ത്തണമെന്ന് മീത്ത് ജില്ലാ കൌണ്‍സിലും ലൌത്ത് ജില്ലാ കൌണ്‍സിലും ആവശ്യപ്പെട്ടു. 

Scroll To Top