Friday December 02, 2016
Latest Updates

നവജാത ശിശു മരിച്ചത് പരിചരണത്തിന് ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തതിനാലെന്ന് റിപ്പോര്‍ട്ട്

നവജാത ശിശു മരിച്ചത് പരിചരണത്തിന് ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തതിനാലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: റോട്ടുണ്ട ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് പരിചരണത്തിന് ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തതിന്റെ അനന്തര ഫലമാണെന്ന് വെളിപ്പെടുത്തല്‍ . ബേബി ജാമി ഫ്‌ലിന്‍ എന്ന നവജാതശിശു മരിച്ച സംഭവത്തില്‍ കോടതിയില്‍ നടക്കുന്ന വിചാരണയിലാണ് ഈ വെളിപ്പെടുത്തല്‍. സലഹ് അസിസ് എന്ന ഡോക്ടറാണ് കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസവത്തിനിടെ സര്‍ജിക്കല്‍ ഉപകരണം തട്ടി കുട്ടിയുടെ തലക്ക് പരുക്കേറ്റിരുന്നു. 

ഈ പരുക്കിനെ തുടര്‍ന്ന് ജനിച്ച് രണ്ട് ദിവസത്തിനകം കുട്ടി മരിക്കുകയായിരുന്നു. 2012 നവംബറിലാണ് ജാമി ഫ്‌ലിന്‍ മരണമടഞ്ഞത്. ഫ്രാന്‍സിസ് ഫ്‌ലിന്‍, ഫിയോന വാട്ടെഴ്‌സ് ദമ്പതികളുടെ മകനായിരുന്നു ജാമി ഫ്‌ലിന്‍.കാവന്‍ ജനറല്‍ ഹോസ്പിറ്റലിലാണ് കുട്ടിയുടെ അമ്മ പ്രസവത്തിനായി അഡ്മിറ്റായത്. പ്രസവം കൃത്യസമയത്ത് നടക്കാഞ്ഞതിനെ തുടര്‍ന്ന് തനിക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. എന്നാല്‍ നഴ്‌സിംഗ് ജീവനക്കാരുടെ കുറവ് മൂലം കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല.

രാത്രിയില്‍ മൂന്ന് ഓണ്‍ കോള്‍ നേഴ്‌സിംഗ് സ്റ്റാഫ് മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് .ഇവരാകട്ടെ ഫിയോന വാട്ടെഴ്‌സിന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട സമയത്ത് നഴ്‌സിംഗ് ജീവനക്കാര്‍ മറ്റൊരു അടിയന്തര ശസ്ത്രക്രിയയുടെ തിരക്കിലായിരുന്നു. അതിനാലാണ് ഫിയോന വാട്ടെഴ്‌സിന്റെ ശസ്ത്രക്രിയ വൈകിയത്. ഇതാണ് കുട്ടിയുടെ മരണകാരണമായി മാറിയതെന്ന് ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി.

Scroll To Top