Sunday December 04, 2016
Latest Updates

നഴ്‌സുമാര്‍ വൈകിട്ട് നാട്ടിലേക്ക് മടങ്ങും; നാളെ രാവിലെ കൊച്ചിയില്‍ എത്തും

നഴ്‌സുമാര്‍ വൈകിട്ട് നാട്ടിലേക്ക് മടങ്ങും; നാളെ രാവിലെ കൊച്ചിയില്‍ എത്തും

ബാഗ്ദാദ്: ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാര്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും. തിക്രിത്തില്‍ നിന്ന് മൊസൂളിലേക്ക് മാറ്റിയ നഴ്‌സുമാര്‍ ഇന്ന് വൈകുന്നേരം ഇര്‍ബില്‍ വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് സുന്നി തീവ്രവാദികള്‍ വാക്ക് നല്കിയിരുന്നു. മോചിതരായ നഴ്‌സുമാര്‍ വൈകിട്ട് 12 മണിക്ക് ഇര്‍ബിലില്‍ നിന്ന് യാത്ര തിരിക്കും. നാളെ രാവിലെ 7 മണിയോടെ നഴ്‌സുമാര്‍ കൊച്ചിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും.

നഴ്‌സുമാരുടെ മടക്കയാത്ര ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ഭീകരരുടെ താവളത്തില്‍ നിന്ന് മോചിക്കപ്പെട്ട നഴ്‌സുമാര്‍ക്ക് എയര്‍ ഇന്ത്യ താമസ സൗകര്യം ഒരുക്കിയിടുണ്ട്. ഇറാഖില്‍ കുടുങ്ങിയ 46 നഴ്‌സുമാരും ഒരുമിച്ചാകും മടങ്ങുക. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. ഇവരെ കേരള സര്‍ക്കാര്‍ നാട്ടിലെത്തിക്കും.

ഡല്‍ഹി കേരള ഹൗസിലെ അസിസ്റ്റന്റ് റസിഡന്റ് കമീഷണര്‍ രചനാ ഷായും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും അടങ്ങുന്ന സംഘം നഴ്‌സുമാര്‍ക്കൊപ്പം വിമാനത്തില്‍ ഉണ്ടാകും. യാത്രാ രേഖകള്‍ നഷ്ടപ്പെട്ട നഴ്‌സുമാര്‍ക്ക് അവ ഇര്‍ബില്‍ വിമാനത്താവളത്തില്‍വെച്ച് തന്നെ ശരിയാക്കും. അതിന് ശേഷം രാത്രി 12 മണിക്ക് ഇര്‍ബിലില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നഴ്‌സുമാരുടെ സംഘം യാത്ര തിരിക്കുക. നഴ്‌സുമാര്‍ മോചിതരായി യാത്ര പുറപ്പെട്ടുവെന്ന വാര്‍ത്ത നാട്ടിലെ ബന്ധുക്കള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

Scroll To Top