Thursday December 08, 2016
Latest Updates

നഴ്‌സുമാരുടെ മോചനം: വിജയം കണ്ടത് അജിത് ഡോവലിന്റെ നയതന്ത്ര നീക്കങ്ങള്‍

നഴ്‌സുമാരുടെ മോചനം: വിജയം കണ്ടത് അജിത് ഡോവലിന്റെ നയതന്ത്ര നീക്കങ്ങള്‍

ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരുടെ മോചനത്തിന് ചരട് വലിച്ചത് നരേന്ദ്ര മോഡിയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവല്‍ എന്ന് റിപ്പോര്‍ട്ട്. പലരും നഴ്‌സുമാരെ മോചിപ്പിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടു രംഗത്ത് വരുമ്പോഴും യഥാര്‍ത്ഥത്തില്‍ വിജയം കണ്ടത് അജിത് ഡോവലിന്റെ നയതന്ത്ര നീക്കങ്ങളെന്നു ദേശീയ മാധ്യമങ്ങള്‍. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളുമായി സുന്നി വിമതര്‍ ഉള്‌പ്പെടെ വിവിധ വിമത ഗ്രൂപ്പുകളുമായും ബന്ധപ്പെട്ടു ഡോവല്‍ നടത്തിയ നീക്കങ്ങളാണ് വിജയം കണ്ടത്.

സിറിയയിലെ സുന്നി വിഭാഗവുമായി ബന്ധപ്പെട്ടതു ഡോവലാണ്. സിറിയയിലെ അസദ് ഭരണകൂടത്തിനെതിരേ പൊരുതുന്ന സുന്നി സൈന്യവും ഐ.എസ്.ഐ.എസും തമ്മിലുള്ള അടുപ്പം കൃത്യമായി മുതലെടുത്ത് നഴ്‌സുമാരുടെ മോചനം സാധ്യമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഡോവല്‍ കഴിഞ്ഞദിവസം ദമാസ്‌കസില്‍ എത്തിയിരുന്നതായും സൂചനയുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച നഴ്‌സുമാരെ മൊസൂളിലേക്ക് കൊണ്ടുപോയ അന്ന് തന്നെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ബന്ധപ്പെട്ടിരുന്നു. അതേ രാജ്യങ്ങളിലെ ഇന്റലിജന്‍സ് മേധാവികള്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു ഡോവലിന്റെ നയതന്ത്ര നീക്കം. ഇന്റലിജന്‍സ് ബ്യൂറോ മുന് മേധാവി കൂടിയായ ഡോവല്‍ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

Scroll To Top