Friday December 09, 2016
Latest Updates

നഴ്‌സുമാരുടെ മോചനം: മുഖ്യമന്ത്രി ഇന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കാണും

നഴ്‌സുമാരുടെ മോചനം: മുഖ്യമന്ത്രി ഇന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കാണും

ന്യൂഡല്‍ഹി: ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ മോചനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. എകെ ആന്റണി സമിതിയുടെ തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി വൈകുന്നേരം സുഷമ സ്വരാജിനെ കാണും. ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം തിക്രിത്തിലെ മലയാളി നഴ്‌സുമാരെ മൊസൂളിലേക്ക് മാറ്റാന്‍ തീവ്രവാദികള്‍ ഭീഷണി തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഐ.എസ്.ഐ.എല്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള മൊസൂളിലേക്ക് പോകുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്നും വൈകിയാല്‍ ആശുപത്രി തര്‍ക്കുമെന്നും അജ്ഞാതസംഘം നഴ്‌സുമാരെ ഭീഷണിപ്പെടുത്തി.

ഇനി മലയാളി നഴ്‌സുമാര്‍ മാത്രമാണ് മേഖലയില്‍ അവശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശി നഴ്‌സുമാരെ ബംഗ്ലാദേശ് സര്‍ക്കാര്‍ രക്ഷിച്ചു. എന്നാല്‍ മലയാളി നഴ്‌സുമാരുടെ മോചനം അനന്തമായി നീളുന്നു.

Scroll To Top