Wednesday December 07, 2016
Latest Updates

നഴ്‌സുമാരുടെ പുനരധിവാസം: നഴ്‌സുമാരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച

നഴ്‌സുമാരുടെ പുനരധിവാസം: നഴ്‌സുമാരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച

തിരുവനന്തപുരം: ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാരുടെയും അവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തവരുടെയും കൂടിക്കാഴ്ച വെള്ളിയാഴ്ച തിരുവന്നതപുരത്ത് നടക്കും. സര്‍ക്കാര്‍ മുന്‍കൈ എടുത്താണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനും പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

മലയാളി നഴ്‌സുമാരെ മടക്കി കൊണ്ടുവരുന്നതിന് രാഷ്ട്രീയത്തിന് രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുമിച്ചത് നല്ല തുടക്കമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഴ്‌സുമാരെ മടക്കിക്കൊണ്ടു വരുന്നതിനു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്ത പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സഭയില്‍ സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ഉമ്മന്‍ചാണ്ടി സംസാരിച്ചത്. നഴ്‌സുമാരെ തിരികെയെത്തിക്കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടതെല്ലാം കേന്ദ്രമന്ത്രി സുഷമ സ്വരാജ് ചെയ്തു.

മലയാളിയായ അംബാസഡര്‍ അജിത്കുമാര്‍ തന്റെ ഫോണ്‍നമ്പര്‍ നഴ്‌സുമാര്‍ക്ക് നല്‍കിയത് ഗുണമായി. ഈ 46 നഴ്‌സുമാരുടെ മനഃസാന്നിദ്ധ്യത്തെയും പ്രശംസിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇനിയും ഇറാഖില്‍ നിന്ന് മടങ്ങാനുള്ളവര്‍ക്ക് എല്ലാവിധ സഹായവും ചെയ്യുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

Scroll To Top